മാങ്ങാട്:(www.evisionnews.in) മാങ്ങാട് സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രൊബേഷന്‍ എസ്.ഐ അനന്തകൃഷ്ണന് അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്ക്തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ഇതിനിടയില്‍ ആരാധനാലയത്തിന് നേരെയും കല്ലേറുണ്ടായി. വിവരമറിഞ്ഞ് കാസര്‍കോട് എസ്.പി ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായിക്, ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മാങ്ങാട് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Keywords:mangad-cpm-congress-attack

Post a Comment
0 Comments