കാസര്‍കോട്: (www.evisonnews.in)കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്ന്ചേരങ്കൈ കടപ്പുറത്തെ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഉമര്‍, മറിയംബി, അബൂബക്കര്‍, ഇസ്മായില്‍, ലൈലനാസര്‍, ബഷീര്‍ തുടങ്ങിയവരുടെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. അഞ്ചു വീടുകളിലെ കിണര്‍ ഇടിഞ്ഞിട്ടുണ്ട്. നാലു വീടുകളിലെ മൂത്രപ്പുരകള്‍ തകര്‍ന്നു. ഇരുപതിലേറെ തെങ്ങുകള്‍ കടപുഴകി വീണു. മഴ രൂക്ഷമാകുതോടെ ഇവിടുത്തുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. വീട്ടുകാരെ ചേരങ്കൈയിലേയും ത്വാഹനഗറിലെയും മദ്രസകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രദേശം എന്‍.എ നെല്ലിക്കുന്ന എം.എല്‍.എ , എ.ഡി.എം എച്ച്. ദിനേശ് എന്നിവര്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
keywords : kasaragod-sea-cherangai-shore-sic-family-change-

Post a Comment
0 Comments