Type Here to Get Search Results !

Bottom Ad

സച്ചിന്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് കളിക്കാരന്‍


evisionnews

മെല്‍ബണ്‍:(www.evisionnews.in) ഈ നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് താരമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് സച്ചിനെ നൂറ്റാണ്ടിലെ താരമായി തെരഞ്ഞെടുത്തത്.
പതിനാറായിരത്തോളം പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ഓസീസ് മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. പോണ്ടിംഗ്, കാലിസ് എന്നിവരാണ് ഇവര്‍ക്ക് പുറകിലായുള്ളത്.
ആകെ പോള്‍ ചെയ്തതില്‍ 23 ശതമാനം വോട്ടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേടിയത്. സംഗക്കാര,ഗില്‍ക്രിസ്റ്റ് എന്നിവര്‍ക്ക് യഥാക്രമം 14,13 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആദ്യ പത്തില്‍ നാലു ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇടംനേടിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ മാത്രമാണ് പട്ടികയില്‍ ഉളളത്.

Keywords :Sachin tendulkar-cricketer of the 21st century-australian cricket board






Post a Comment

0 Comments

Top Post Ad

Below Post Ad