Type Here to Get Search Results !

Bottom Ad

കോപ്പ അമേരിക്ക: ചിലി സെമിയില്‍

evisionnews

സാന്‍റിയാഗോ: (www.evisionnews.in)കോപയിലെ ആദ്യ നോക്കൗട്ട് റൗണ്ട് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഉറുഗ്വായിക്ക് തോല്‍വി. ആദ്യ ക്വാര്‍ട്ടര്‍ അങ്കത്തിനിറങ്ങിയ ഉറുഗ്വായ് ആതിഥേയരായ ചിലിയോടാണ് മുട്ടുമുടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിലിയുടെ വിജയം. കളി തീരാനിരിക്കെ 81ാം മിനിറ്റില്‍ മൗറീഷ്യോ ഇസ്ലയാണ് ചിലിക്കായി ഗോള്‍ നേടിയത്. വല്‍ദിവിയ നല്‍കിയ പാസില്‍ നിന്നാണ് ഇസ്ല വല ചലിപ്പിച്ചത്. ഹോം ഗ്രൗണ്ട് ആനൂകൂല്യത്തില്‍ പന്തു തട്ടിയ ചിലി മത്സരത്തില്‍ മേധാവിത്വം പുലര്‍ത്തിയിരുന്നു.

രണ്ടാം പകുതിയുടെ അവസാനത്തില്‍ രണ്ട് താരങ്ങള്‍ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത് ഉറുഗ്വായ്ക്ക് തിരിച്ചടിയായി. 69ാം മിനുറ്റില്‍ സൂപ്പര്‍ താരം എഡിന്‍സന്‍ കവാനിയാണ് രണ്ട് മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പും കണ്ട് ആദ്യം പുറത്തായത്. 88ാം മിനിറ്റില്‍ ജോര്‍ജെ ഫുസിലെക്കും റഫറി ചുവപ്പ് കാര്‍ഡ് കൊടുത്തതോടെ ഒമ്പത് പേരുമായി കളിക്കേണ്ടി വന്ന ഉറുഗ്വായുടെ പ്രതിരോധവും മുന്നേറ്റവും പാളി. ഉറുഗ്വായുടെ നീക്കങ്ങള്‍ ചിലി പ്രതിരോധത്തില്‍ വീണുടഞ്ഞു. അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും പരുക്കന്‍ കളിയാണ് കാഴ്ചവെച്ചത്.


keywords : copa-america-chili-urogya-semi-quarter-loss

Post a Comment

0 Comments

Top Post Ad

Below Post Ad