Type Here to Get Search Results !

Bottom Ad

സെയ്ഫ് അലിഖാന്‍റെ വില്ലനായി കമല്‍ഹാസന്‍


സെയ്ഫ് അലിഖാന്‍റെ വില്ലനായി കമല്‍ഹാസന്‍ ബോളിവുഡിലേക്കെത്തുന്നു. കമല്‍ഹാസന്‍ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അമര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഉലകനായകന്‍ വീണ്ടും ബോളിവുഡിലേക്കെത്തുന്നത്.

സെയ്ഫ് അലിഖാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലാകും കമല്‍ എത്തുക. വിരേന്ദ്ര കെ അറോറ, അര്‍ജുന്‍ എന്‍ കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആറു വര്‍ഷത്തോളം സമയം എടുത്ത് കമല്‍ഹാസന്‍ രചിച്ച തിരക്കഥയാണിതെന്നും മറ്റ് നിരവധി സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും തങ്ങളുടെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം ഇതാണെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. മുംബൈയില്‍ തുടങ്ങി ഉത്തരേന്ത്യയില്‍ അവസാനിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ലണ്ടന്‍, ദുബായ് ഉള്‍പ്പെടെ ചില നഗരങ്ങളിലും ഷൂട്ടിംഗ് നടക്കും.

Keywords: saif-ali-khan-kamal-hasan-villain
Tags

Post a Comment

0 Comments

Top Post Ad

Below Post Ad