കുമ്പള (www.evisionnews.in): ബന്തിയോട് മുട്ടത്തെ നിഷാദിനെ സദാചാര പോലീസ് ചമഞ്ഞ് മര്‍ദിച്ച കേസില്‍ രണ്ടുപേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. അടുക്ക എസ്.സി കോളനിയിലെ മധു(18), ശ്രീജിത്(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട്ടെ ഫഌ്‌സ് പ്രിന്റിങ് കടയിലെ ജീവനക്കാരനായ നിഷാദിനാണ് മര്‍ദനമേറ്റത്. വീട്ടിലേക്ക് പോകുമ്പോള്‍ ബസില്‍ വെച്ച് കാസര്‍കോട്ടെ ഒരു മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന മള്ളങ്കൈയിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിനാണ് മര്‍ദനം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു.
Keywords; Kasaragod-news-attack-news-arrest-kumbla-nishad

Post a Comment
0 Comments