Type Here to Get Search Results !

Bottom Ad

വ്യാപാരിയെ കാര്‍ തടഞ്ഞ് നിര്‍ത്തി മുളകുപൊടി വിതറി 11000 രൂപയും 15 പവനും കവര്‍ന്നു


ചെര്‍ക്കള: (www.evisionnews.in) വ്യാപാരിയെ കാര്‍ തടഞ്ഞ് നിര്‍ത്തി മുളകുപൊടി വിതറി 11000 രൂപയും 15 പവനും കവര്‍ന്നു.ചെര്‍ളടുക്കയിലെ വ്യാപാരി ചെര്‍ക്കളയിലെ സ്റ്റോര്‍ അസീസ് എന്ന അസീസിനെയാണ് തിങ്കളാഴ്ച്ച രാത്രി ഒമ്പത് മണിയോടെ ബൈക്കിലെത്തിയ രണ്ടംഗസംഘം കാര്‍ തടഞ്ഞ് നിര്‍ത്തി കവര്‍ച്ചയ്ക്കിരയാക്കിയത്. ബദിയടുക്കയില്‍ നിന്നും ചെര്‍ക്കളയിലേക്ക് പോവുകയായിരുന്ന കെഎല്‍ 14എച്ച് 3807 കാര്‍ എടനീരിനും എതിര്‍ത്തോടിനും ഇടയില്‍ ആളോഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്കിലെത്തിയ സംഘം തടയുകയായിരുന്നു.മുഖത്ത് മുളകുപൊടി വിതറിയ ശേഷം മൊബൈല്‍ഫോണും വണ്ടിയുടെ താക്കോലും വലിച്ചെറിഞ്ഞ സംഘം പണവും സ്വര്‍ണവും കവരുകയായിരുന്നു.വിദ്യാനഗര്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:cherkala-robbery-in-cherkala-asees

Post a Comment

0 Comments

Top Post Ad

Below Post Ad