ന്യൂഡല്‍ഹി (www.evisionnews.in): മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായി ബി.സി.സി.ഐ നിയമിച്ചു.
ക്രിക്കറ്റുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ എല്ലാ കാര്യങ്ങളിലും മൂവരും ഉപദേശം നല്‍കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ടീമംഗങ്ങള്‍ക്ക് ഇവരില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഉപദേശങ്ങള്‍ തേടാം. ബാറ്റ്‌സ്ന്മാര്‍, അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് മുമ്പ് ബാറ്റിംഗ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് സച്ചിനുമായി ചര്‍ച്ച നടത്തിയിരിക്കണമെന്നും ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ കോച്ചാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഉപദേശക സമിതിയില്‍ ഉള്‍പ്പെട്ടതോടെ കോച്ചിന്റെ സ്ഥാനത്ത് രവിശാസ്ത്രി തന്നെ തുടരും. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിനുള്ള പാഠങ്ങളാവും ഗാംഗുലി ടീമിന് പകര്‍ന്നു നല്‍കുക. ടീമിലെ പുതുമുഖങ്ങള്‍ക്ക് വേണ്ട എല്ലാ ഉപദേശങ്ങളും നല്‍കുന്നത് ലക്ഷ്മണായിരിക്കും.
ബംഗ്‌ളാദേശ് പര്യടനത്തിനായി ഇന്ത്യന്‍ ടീം ഈ മാസം ഏഴിന് കൊല്‍ക്കത്തയില്‍ നിന്ന് യാത്ര തിരിക്കാനിരിക്കുന്ന ടീമിന് ഉണര്‍വേകുന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യയ്ക്കു വേണ്ടി 200 ടെസ്റ്റുകളും 463 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നാല്‍പത്തിമൂന്നുകാരനായ ഗാംഗുലി 13 ടെസ്റ്റുകളും 311 ഏകദിനങ്ങളും ലക്ഷ്മണ്‍ 134 ടെസ്റ്റുകളും 86 ഏകദിനങ്ങളിലും ഇന്ത്യയ്ക്കു വേണ്ടി പാഡണിഞ്ഞിട്ടുണ്ട്.
Keywords: Indian-cricket-news-sports-sachin

Post a Comment
0 Comments