കുമ്പള (www.evisionnews.in): കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുമ്പള എ.ബി അബ്ദുല്ലയുടെ മകന്‍ തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി അനീസ് (18), കുമ്പള മാട്ടംകുഴിയിലെ അബ്ദുല്ലയുടെ മകന്‍ മംഗലാപുരം സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥി റമീസ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ് ദിവസം വൈകിട്ട് മാവിനക്കട്ട ദേശീയ പാതയിലാണ് അപകടം നടന്നത്. കുമ്പളയില്‍ നിന്ന് മൊഗ്രാലിലേക്ക് പോവുകയായിരുന്നു അനീസും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ കുമ്പളയിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
Keywords: Kasaragd-badiyadukka-news-injured-school-accident

Post a Comment
0 Comments