ബന്തിയോട് (www.evisionnews.in): യുവാവിനെ മര്‍ദിച്ച് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കുമ്പള പോലിസ് കേസെടുത്തു. ബന്തിയോട്ടെ കുട്ടന്‍, വെങ്കിടേഷ്, മഹേഷ്, സുബ്ബു, ലിങ്കു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഞായറാഴ്ച രാത്രി 11 മണിക്ക് മുട്ടത്ത് വെച്ചാണ് സംഭവം. ബന്തിയോട് ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറും മണിമുണ്ട ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരന്‍ ലക്ഷ്മണ(33) നെ മര്‍ദിച്ച ശേഷമാണ് അഞ്ചംഗ സംഘം ഓട്ടോ തീവെച്ച് നശിപ്പിച്ചത്.
മുട്ടത്തെ ഒരു വിവാഹചടങ്ങിന് പോകുമ്പോഴാണ് സംഭവം നടന്നത്. മുട്ടത്തെത്തിയപ്പോള്‍ അഞ്ചംഗ സംഘം തടഞ്ഞ് നിര്‍ത്തി ലക്ഷ്മണനെ വലിച്ച് പുറത്തിട്ട് മര്‍ദിക്കുകയായിരുന്നു. തീവെപ്പില്‍ ഓട്ടോ പൂര്‍ണമായും കത്തി നശിച്ചിരുന്നു. മര്‍ദനമേറ്റ ലക്ഷ്മണന്‍ കുമ്പള ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod-bandiyod-kumbla-Attack-news-five-men-arrested

Post a Comment
0 Comments