Type Here to Get Search Results !

Bottom Ad

അവാര്‍ഡ് ദാനവും പ്രഭാഷണവും ഞായറാഴ്ച


പരവനടുക്കം:(www.evisionnews.in) പരവനടുക്കം ലേസ്യത്ത് രിയാദുസ്സലഫിയ്യീന്‍ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ജൂണ്‍ 14 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 6.30 വരെ രിയാദുസ്സലഫിയ്യീന്‍ മദ്‌റസാ കോംപൗണ്ടില്‍ നടക്കും. സലഫി മദ്‌റസ കോംപ്ലക്‌സ് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നടത്തിയ പൊതുപരീക്ഷയില്‍ റാങ്ക് നേടിയ രിയാദുസ്സലഫിയ്യീന്‍ മദ്‌റസാ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം സിജെഇഎം സ്‌കൂള്‍ മാനേജര്‍ സി. എല്‍. ഹമീദ് വിതരണം ചെയ്യും.

രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിന് അല്‍ മിനാര്‍ എസ്., ഹലീമ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഏഴാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പ് നല്‍കും. അഹ്‌ലന്‍ റമദാന്‍ പ്രഭാഷണം സവാദ് സലഫി നിര്‍വ്വഹിക്കും.

Keywords : Paravanadukkam-ramzan-salafi madrasa-award

Post a Comment

0 Comments

Top Post Ad

Below Post Ad