തിരുവനന്തപുരം (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികന്‍ മൂത്രമൊഴിക്കാന്‍ വഴിയിലിറങ്ങിയത് ശ്രദ്ധിക്കാതെ ബസ് വിട്ടുപോയ കണ്ടക്ടറില്‍നിന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശാനുസരണം കെ.എസ്.ആര്‍.ടി.സി 500 രൂപ പിഴ ഈടാക്കി. പിഴ മണിഓര്‍ഡറായി പരാതിക്കാരനായ പൗഡിക്കോണം ശ്രീപഞ്ചമത്തില്‍ ആര്‍. സുകുമാരക്കുറുപ്പിന് അയച്ചു കൊടുത്തെന്നും കണ്ടക്ടറെ താക്കീതു ചെയ്യുമെന്നും കെ.എസ്.ആര്‍.ടി.സി കമ്മിഷനെ രേഖാമൂലം അറിയിച്ചു.
ഫെബ്രുവരി 15 നാണ് സംഭവം. രാവിലെ നാലരയ്ക്ക് വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസില്‍ മണ്ണന്തലയ്ക്ക് ടിക്കറ്റെടുത്തു. അടൂര്‍ ഡിപ്പോയിലെത്തിയപ്പോള്‍ മറ്റുള്ളവരെപ്പോലെ സുകുമാരക്കുറുപ്പും മൂത്രമൊഴിക്കാന്‍ ഇറങ്ങി. തിരികെയെത്തിയപ്പോള്‍ ബസില്ല. അടൂര്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം സുകുമാരക്കുറുപ്പിന്റെ ബ്രീഫ്‌കേസ് ചടയമംഗലം ഡിപ്പോയില്‍ ഇറക്കി. യാത്രക്കാരന്‍ മറ്റൊരു ബസില്‍ 36 രൂപ ടിക്കറ്റെടുത്ത് ചടയമംഗലത്തിറങ്ങി ബാഗെടുത്ത് വീണ്ടും 39 രൂപ നല്‍കി അടുത്ത ബസില്‍ മണ്ണന്തലയിലെത്തി.
മനുഷ്യാവകാശ കമ്മിഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കണ്ടക്ടര്‍ക്കെതിരെ അന്വേഷണം നടത്തി വിശദീകരണം നല്‍കാന്‍ജസ്റ്റിസ് ജെ.ബി.കോശി കെ.എസ്.ആര്‍.ടി.സി എം.ഡി ക്ക് നിര്‍ദ്ദേശം നല്‍കി. എറണാകുളം യൂണിറ്റിലെ എംപാനല്‍ കണ്ടക്ടര്‍ പി.ബി സന്തോഷ് കുമാറാണ് വീഴ്ച വരുത്തിയതെന്ന് കണ്ടെത്തി.
Keywords: Kerala-news-bus-news-conductor-february-bussil-

Post a Comment
0 Comments