വിദ്യാനഗര്‍ (www.evisionnews.in): കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. വിദ്യാനഗര്‍ പടുവടുക്കത്തെ മുഷ്താഖിന്റെ മകന്‍ മുഹ്‌യിദ്ദീന്‍ സാക്കി (14)യാണ് മരിച്ചത്. കുട്ടിക്കാലം തൊട്ടേ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാക്കിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹസീനയാണ് മാതാവ്. സല്‍ഫ, ഫാത്തിമ, സൈഹാന്‍, സൗല സഹോദരങ്ങളാണ്. ദുബായില്‍ വിദ്യാര്‍ത്ഥിയായിരുന്നു മുഹ്‌യിദ്ദീന്‍ സാക്കി.
Keywords: Kasaragod-news-vidyanagar-news-hospital-friday

Post a Comment
0 Comments