കാഞ്ഞങ്ങാട്: (www.evisionnews.in) ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ റിഷ്ണ ഒടുവില്‍ മാതാപിതാക്കളോടൊപ്പം മടങ്ങി. ട്രെയിന്‍ യാത്രക്കിടെ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ ഹൊസ്ദുര്‍ഗ് വിനായക ബസ്‌സ്‌റ്റോപ്പിനടുത്ത് താമസിക്കുന്ന വിമുക്ത ഭടന്‍ വി കെ കൃഷ്ണന്റെ മകള്‍ റിഷ്ണയും (36), മകള്‍ ആര്യയും (8) ഒടുവില്‍ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി.
മാര്‍ച്ച് 13ന് അവധിക്ക് ഷാര്‍ജയില്‍ നിന്നും തലശ്ശേരി പുന്നൂര്‍ സ്വദേശിയായ ഭര്‍ത്താവ് സഞ്ജയനോടൊപ്പം നാട്ടിലേക്കെത്തിയ റിഷ്ണയും മകളും തൊട്ടടുത്ത ദിവസം ഭര്‍ത്താവിനോടൊപ്പം ഹൊസ്ദുര്‍ഗിലെ വീട്ടിലെത്തിയിരുന്നു. പിറ്റേന്ന് സഞ്ജയന്‍ തലശ്ശേരിയിലേക്ക് മടങ്ങി.
23ന് തലശ്ശേരിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് മകളേയും കൂട്ടി ഹൊസ്ദുര്‍ഗിലെ വീട്ടില്‍ നിന്നും പുറപ്പെട്ട റിഷ്ണ അന്ന് തന്നെ നേരെ കാമുകന്‍ അലഹബാദ് ചിറാഗ് സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ അഹമ്മദ് അബ്ദുല്ല മുഖീമിന്റെ അടുത്തെത്തുകയും അവിടെ നിന്ന് ഗുല്‍ബര്‍ഗിലേക്ക് പോവുകയുമായിരുന്നു. ഗുല്‍ബര്‍ഗയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചു വരുന്നതിനിടയിലാണ് ഹൊസ്ദുര്‍ഗ് പോലീസ് റിഷ്ണയെയും മകളെയും കണ്ടെത്തിയത്. ഇവരെ പിന്നീട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ (ഒന്ന്) ഔദ്യോഗിക വസതിയില്‍ ഹാജരാക്കിയിരുന്നു. റിഷ്ണയെയും മകളെയും കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഞ്ജയ് ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി പരിഗണനയിലുള്ളതിനാല്‍ റിഷ്ണയെയും മകളെയും ഇന്നലെ ഉച്ചക്ക് പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. ഹൈക്കോടതി ഇരുവരെയും മാതാപിതാക്കളോടൊപ്പം വിടുകയായിരുന്നു. ഹൈക്കോടതിയിലെത്തിയ മുഖീം നാട്ടിലേക്ക് മടങ്ങി. റിഷ്ണ സഞ്ജയുമായും നിയമ പ്രകാരമുള്ള വിവാഹമോചനം നേടാനുള്ള തയ്യാറെടുപ്പിലാണ്.
Keywords: kanhangad-rishna-returned-home-with-parents

Post a Comment
0 Comments