Type Here to Get Search Results !

Bottom Ad

പാപമോചനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും റമളാനിനെ ഉപയോഗപ്പെടുത്തുക- പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍


കാസര്‍കോട്: (www.evisionnews.in) മറ്റിതര മാസങ്ങളില്‍ വിഭിന്നമായി ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് പരിശുദ്ധ റമളാന്‍ മാസം മറ്റു പ്രവാചകന്മാര്‍ക്ക് നാഥന്‍ അറിവിന്റെ ഗ്രന്ഥങ്ങള്‍ ഇറക്കിയ പോലെയായിരുന്നില്ല.അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ)ക്ക് അല്ലാഹു ഖുര്‍ആന്‍ ഇറക്കിയത്.വളരെ സൂക്ഷ്മതയോടുകൂടി പരിശുദ്ധ റമളാനിലാണ് ഖുര്‍ആന്‍ പൂര്‍ത്തീകരിച്ചു നല്‍കിയത്. അതുകൊണ്ട് കഴിഞ്ഞ റമളാനില്‍ നിന്ന് ആഗതമായ ഈ റമളാനിലേക്ക് നാം എത്തിനില്‍ക്കുമ്പോല്‍ ഖുര്‍ആനില്‍ നിന്ന് വ്യതിചലിച്ച് നാം വരുത്തിവെച്ച പാപക്കറ നീക്കാന്‍ ഈ പരിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്തുക സകാത്തുകള്‍ വീട്ടാനും ധാന ദര്‍മ്മങ്ങള്‍ അധികരിപ്പിക്കാനും ഈ മാസത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്തുക.സഹജീവി സ്‌നേഹം ഈ റമളാനിന് ശേഷവും നാം പ്രകടിപ്പിച്ചു പോരുക. അശരണര്‍ക്ക് അത്താണിയാവാന്‍, അനാദകരുടെ കൈതാങ്ങാകാന്‍ നാം തയ്യാറാവുക. അന്ത്യനാളില്‍ ഞാനും അനാദരെ സഹായിച്ചവരും ഇരുവിരല്‍ പോലെ സാമീപ്യമാണ് നബി വചനം നാം ഓര്‍ക്കുക. പറഞ്ഞാല്‍ ഒടുങ്ങാത്ത് റമളാളിന്റെ മഹത്വങ്ങള്‍ മനസ്സിലാക്കി സുക്ഷ്മതയോടെ നാം ജീവിക്കുക.

Keywords: kasaragod-prof-alikutti-musliyar

Post a Comment

0 Comments

Top Post Ad

Below Post Ad