Type Here to Get Search Results !

Bottom Ad

മമ്മൂട്ടി കൊളുത്തിവെച്ച നിലവിളക്ക് ഏറ്റു പിടിച്ച് സോഷ്യല്‍ മീഡിയ

evisionnews

കാസര്‍കോട്: (www.evisionnews.in) സിനിമക്കാര്‍ക്ക് മതത്തില്‍ ഇടപെടാമോ? അതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. തിരുവനന്തരപുരത്ത് നടന്ന പിഎന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ മന്ത്രി അബ്ദുറബ്ബ് വിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതും തുടര്‍ന്ന് സിനിമാതാരം മന്ത്രിയെ തിരുത്തിയതും മുസ്ലീം ലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തതുമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മന്ത്രിക്ക് വിശ്വാസപരമായി ഒരു കാര്യം ചെയ്യാനും ചെയ്യാനിരിക്കാനും സ്വതന്ത്രമുണ്ടെന്നും അതു വിമര്‍ശിക്കാന്‍ ഒരു സിനിമ നടന് അര്‍ഹതയില്ലെന്നും അത് മതത്തിലേക്ക് കൈകത്തുന്നതിന് തുല്യമാണെന്നും ഒരു വിഭാഗം വാദിക്കുന്നു അതേ സമയം അതേ സ്വാതന്ത്ര്യം മമ്മൂട്ടിക്കുണ്ടെന്നും അദ്ദേഹം ഒരഭിപ്രായം പറയുന്നതിനെ ആവിഷ്‌കാര സ്വാതന്ത്ര്യമായി കാണണമെന്നും മറ്റൊരു വിഭാഗം പറയുന്നു.എന്നാല്‍ വിവാദം ഇവിടം കൊണ്ട് തീരുന്ന മട്ടിലല്ല കാര്യങ്ങളുടെ പോക്ക് സമ്മിശ്ര പ്രതികരണങ്ങളുമായി ലീഗ് പ്രവര്‍ത്തകരും മമ്മൂട്ടി ആരാധകരും സോഷ്യല്‍ മീഡിയകളില്‍ പരസ്പരം ഏറ്റുമുട്ടുകയാണ്. രാഷ്ട്രീയവും സിനിമയും കടന്ന് വിവാദം ഇപ്പോള്‍ മതസ്വാതന്ത്ര്യത്തില്‍ എത്തിനില്‍ക്കുകയാണ്. മമ്മൂട്ടിക്ക ഇതേ കുറിച്ചഭിപ്രായം പറയാന്‍ അര്‍ഹതയുണ്ടോ, ഇല്ലേ എന്നതാണിപ്പോള്‍ ചര്‍ച്ച വിഷയം. വിശ്വാസപരമായ അഭിപ്രായമായതിനാല്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മൗനം പാലിക്കുമ്പോള്‍ വ്യക്തിപരമായ ആക്ഷേപങ്ങളുമായി ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ കത്തികയറുകയാണിപ്പോഴും.എന്തായാലും വിഷയം വിശ്വാസപരമായതിനാല്‍ വിവാദം ഉടന്‍ കെട്ടടുങ്ങുന്ന ലക്ഷണമില്ല. വരും ദിനങ്ങളില്‍ വിവാദം എത്രത്തോളം ചുടുപിടിക്കുമെന്ന് കണ്ടറിയാം.

Keywords: kasaragod-mammooty-social-media-abdu-rabb
Tags

Post a Comment

0 Comments

Top Post Ad

Below Post Ad