Type Here to Get Search Results !

Bottom Ad

റോഡ് നിര്‍മാണത്തില്‍ അഴിമതി; എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

evisionnews


കാഞ്ഞങ്ങാട്: (www.evisionnews.in) റോഡ് നിര്‍മാണത്തിന്റെ മറവില്‍ നടത്തിയ അഴിമതിക്ക് ഒത്താശ നല്‍കിയ രണ്ട് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കാഞ്ഞങ്ങാട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അശോകന്‍ വണ്ണാറക്കല്‍, അസിസ്റ്റന്‍ എന്‍ജിനീയര്‍ ചന്ദ്രാംഗദന്‍ നായര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

മാവുങ്കാലിനടുത്ത കല്യാണ്‍ റോഡില്‍നിന്നും മടിക്കൈ-അമ്പലത്തുകര മേക്കാട്ടുവഴി നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍ വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണിയില്‍ ക്രമക്കേട് നടത്തിയെന്നാണ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. കരാറുകാരന്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതിക്ക് എന്‍ജിനീയര്‍മാര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. മടിക്കൈയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് ഇതുസംബന്ധിച്ച് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്. 

റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താതെ പ്രവൃത്തി പൂര്‍ത്തിയാക്കി എന്ന് തെറ്റിദ്ധരിപ്പിച്ച് കരാറുകാരന്‍ ബെണ്ടിച്ചാലിലെ മുഹമ്മദ് സാജിദിന് അഞ്ചുലക്ഷം രൂപ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ തിരക്കിട്ടു നടത്തുകയായിരുന്നുവെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായത്. കരാറുകാരനും എന്‍ജിനീയര്‍മാര്‍ക്കുമെതിരെ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു.

Keywords: kanhangad-corruption-in-road-contracting-suspended-two-engineers

Post a Comment

0 Comments

Top Post Ad

Below Post Ad