Type Here to Get Search Results !

Bottom Ad

യുഡിഎഫ് പ്രാദേശിക നേതാക്കളെ ക്ഷണിച്ചില്ല ,ആയമ്പാറ പാലം ഉദ്ഘാടനത്തിന് മന്ത്രി എത്തില്ല

ഉദുമ :(www.evisionnews.in)ഉദുമ നിയോജക മണ്ഡലത്തിലെ ആയമ്പാറ പാലം ഉദ്ഘാടനത്തിന് മന്ത്രി എത്തില്ല.യുഡിഎഫ് പ്രാദേശിക നേതാക്കളെ ക്ഷണിക്കാത്തതാണ് മന്ത്രി പങ്കടുക്കാത്തതിനു കാരണമെന്നറിയുന്നു .വൈകുന്നേരം 5 മണിക്ക് കുഞ്ഞിരാമൻ എംഎൽ എ യുടെ അധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പാലം ഉദ്ഘാടനം ചെയ്യും എന്നാണു സംഘാടകർ അറിയിച്ചിരുന്നത്.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ സി കെ അരവിന്ദാക്ഷനെയോ പാലം സ്ഥിതി ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്ത് മെംബറെയോ ഔദ്യോഗികമായി അറിയിക്കാതെ നോട്ടിസിൽ പേര് വെക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളെയും ക്ഷണിച്ചപ്പോൾ യുഡിഎഫ് പ്രാദേശിക നേതാക്കളെ ക്ഷണിച്ചില്ല, മുസ്ലിം ലീഗ് നേതാക്കളുടെ പേര് നോട്ടിസിൽ ഉൾപെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ചടങ്ങ് ബഹിഷ്കരിക്കാൻ യുഡിഎഫ് പഞ്ചായത്ത് നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.ഇതിനിടെയാണ് മന്ത്രി പരിപാടി റദ്ദാക്കിയതായി അറിയുന്നത്.എന്നാൽ നോമ്പ് കാലമായതിനാൽ മന്ത്രിക്ക് നേരത്തെ മടങ്ങേണ്ടതുള്ളതിനാൽ പരിപാടികൾ നേരത്തെ അവസാനിപ്പിക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണം .




keywords:uduma-ayambara-bridge-inauguration-minister-ibrahimkunju-udf-ldf

Post a Comment

0 Comments

Top Post Ad

Below Post Ad