Type Here to Get Search Results !

Bottom Ad

അത്തനടി പാലം നാടിന് സമര്‍പ്പിച്ചു


മുള്ളേരിയ: (www.evisionnews.in) മുളേളരിയ-പടിയത്തടുക്ക- പരപ്പ-പളളഞ്ചി- പടുപ്പ് റോഡില്‍ പയസ്വിനി പുഴയ്ക്ക് കുറുകെ അത്തനടിയില്‍ നിര്‍മ്മിച്ച പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെടുത്തിയാണ് അത്തനടി പാലം നിര്‍മ്മിച്ചത്. 1490 ലക്ഷം രൂപാ ചെലവിലാണ് പാലം പൂര്‍ത്തിയാക്കിയത. 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ പദ്ധതി ലക്ഷ്യം കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു പി. കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, കെ എസ് എസ് സി എം ഡി പി ആര്‍ സന്തോഷ്‌കുമാര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി എം പ്രദീപ് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ഗീത സുജാത ആര്‍ തന്ത്രി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ഓമനാരാമചന്ദ്രന്‍ എ ചന്ദ്ര ശേഖരന്‍, എം ജനനി സികെ കുമാരന്‍ വൈ ഉമേശ, അഡ്വ സികെ ശ്രീധരന്‍ എം സി ഖമറുദ്ദീന്‍ എം അനന്തന്‍ നമ്പ്യാര്‍, ഹരീഷ് ബി നമ്പ്യാര്‍, എം ഗോപാലന്‍ മണിയാണി റോഡുകളും പാലങ്ങളും വിഭാഗം സൂപ്രണ്ട് എഞ്ചിനീയര്‍ കെ.വി ആസഫ്, പി കെ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: mulleriya-payaswini-river-pathanadi-bridge

Post a Comment

0 Comments

Top Post Ad

Below Post Ad