കാസര്‍കോട് (www.evisionnews.in): റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷന്‍, സിവില്‍ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ക്യാന്റീനുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
റെയില്‍വേ സ്റ്റേഷന്‍ ക്യാന്റീനുകളില്‍ വിതരണംചെയ്യുന്ന ചായയുടെ അളവില്‍ കൃത്രിമം നടക്കുന്നതുമായി ബന്ധപ്പെട്ട് 2 കേസുകളും യഥാക്രമം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണം ഉപയോഗിച്ചതിന് ഒരു കേസും ഉല്‍പന്നത്തിന് അധികവില ഈടാക്കിയതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ കാന്റീനുകളില്‍ 150 മി.ലി ചായ നല്‍കേണ്ട ഉപഭോക്താവിന് 90 മില്ലി മാത്രം വിതരണം ചെയ്യുന്നതായാണ് റെയ്ഡില്‍ കണ്ടെത്തിയത്. റെയില്‍വേ നിശ്ചയിച്ച 170 മില്ലി ഡിസ്‌പോസബിള്‍ ഉപയോഗിക്കേണ്ടതാണെങ്കിലും 120 മില്ലി ഡിസ്‌പോസബിള്‍ ഗ്ലാസിലാണ് ചായ വിതരണം നടത്തുന്നത്. പരിശോധനകളില്‍ ജില്ലാ ഫ്‌ളയിംഗ് സ്‌ക്വാഡ് അസി. കണ്‍ട്രോളര്‍ പി. ശ്രീനിവാസ ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ്മാരായ ടി. നാരായണന്‍, കെ. ഹരിദാസ്, ടി.വി പവിത്രന്‍, എം.കെ സുലോചന എന്നിവര്‍ പങ്കെടുത്തു.
Keywords: railway-station-raid-news-tea-stall-duplicate-case-arrest

Post a Comment
0 Comments