ഇസ്ലാമാബാദ്:(www.evisionnews.in) സമാധാന നൊബേല്‍ സമ്മാന ജേതാവ് മലാല യൂസുഫ് സായിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തടവില്‍ കഴിയുന്ന പത്ത് പ്രതികളില്‍ എട്ടുപേരെയും പാക് കോടതി വെറുതെ വിട്ടു. 2012ല്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞമാസമാണ് കോടതി ഇവര്‍ക്ക് 25 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. എന്നാല്‍, ഇതില്‍ എട്ടു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ശിക്ഷിക്കപ്പെട്ട പത്തുപേരും മലാലയെ വധിക്കാന്‍ ശ്രമിച്ചതായി ഇസ്ലാമാബദിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നുവെന്ന് പ്രോിസിക്യുട്ടര്‍ നഈം ഖാന്‍ പറഞ്ഞു. പ്രതികളില്‍, കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഇസ്ഹാര്‍ ഖാന്‍, ഇസ്റാറുല്ല ഖാന്‍ എന്നിവരുടെ മാത്രം ശിക്ഷമാത്രം ശരിവെച്ചാണ് മറ്റുള്ളവരെ വിട്ടയച്ചതെന്നും അദ്ദേഹം വ്യ്കതമാക്കി. അതേസമയം, മലാല സംഭവത്തില്‍ കഴിഞ്ഞ ഏപ്രില്‍ 30നുണ്ടായ വിധിയും ഇപ്പോള്‍ വിട്ടയക്കാനുണ്ടായ തീരുമാനത്തിലും ദുരൂഹത തുടരുകയാണ്. ഏറെ നാളത്തെ രഹസ്യ വിചാരണക്കൊടുവിലായിരുന്നു തീവ്രവാദി വിരുദ്ധ കോടതി ഇവര്‍ക്ക് 25 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. വിചാരണയുടെ ഒരു വിവരവും മാധ്യമങ്ങള്‍ക്ക് നല്‍കാതിരുന്ന കോടതി ഏപ്രില്‍ 30ന് ശിക്ഷാ പ്രഖ്യാപനം നടത്തുകയായിരുന്നു. ശിക്ഷാ പ്രഖ്യാപനം പുറത്തുവന്നപ്പോള്‍ മാത്രമാണ് പലര്‍ക്കും മലാല വധശ്രമത്തില്‍ വിചാരണ നടക്കുന്നുവെന്ന വിവരം പോലും പലരും അറിഞ്ഞത്. കോടതി നടപടികളില്‍ സംശയം തോന്നിയ ലണ്ടനിലെ ഡെയ്ലി മിറര്‍ എന്ന പത്രം ശിക്ഷപ്പെട്ടവരെ ഏത് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നുള്ള അന്വേഷണം നടത്തി. തുടര്‍ന്നാണ് എട്ടു പേരെ രഹസ്യമായി വിട്ടയച്ചുവെന്ന് മനസിലായത്. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പാക് അധികൃതരും സംഭവം സ്ഥിരീകരിക്കുകയായിരുന്നു
keywords : malam-yousaf-murder-attack-attemp-culprit-jail-leave

Post a Comment
0 Comments