Type Here to Get Search Results !

Bottom Ad

വീട്ടമ്മയെ മര്‍ദിച്ച കേസില്‍ മധ്യവയസ്‌കന് രണ്ടര വര്‍ഷം തടവ്

കാഞ്ഞങ്ങാട് (www.evisionnews.in): വീട്ടമ്മയെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ പ്രതിയായ മധ്യവയസ്‌കനെ കോടതി രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. 

പുല്ലൂര്‍ പൊള്ളക്കടയിലെ രവീന്ദ്രനെയാണ് (52) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടര വര്‍ഷം തടവിനും പത്തായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പൊള്ളക്കടയിലെ നാരായണന്റെ ഭാര്യ കാര്‍ത്ത്യായനിയുടെ (52) പരാതിപ്രകാരമാണ് രവീന്ദ്രനെതിരെ അമ്പലത്തറ പോലിസ് കേസെടുത്തിരുന്നത്. 

2011 ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ത്ത്യായനിയെ രവീന്ദ്രന്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് കേസ്. രവീന്ദ്രനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.




Keywords: Kasaragod-news-court-order-for-attacked-housewife

Post a Comment

0 Comments

Top Post Ad

Below Post Ad