Type Here to Get Search Results !

Bottom Ad

നാളെയ്‌ക്കൊരു തണല്‍: പരിസ്ഥിതി ദിനം ആചരിച്ചു



കാസര്‍കോട് : (www.evisionnews.in) ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ വനം വന്യജീവി വകുപ്പിന്റെ  നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷവും വൃക്ഷത്തൈ നടലും പ്രകൃതിമിത്ര അവാര്‍ഡ് ദാനവും നടത്തി.  
കാസര്‍കോട് ഗവ. കോളേജ് വിദ്യാര്‍ത്ഥികളുടെ കൂട്ടയോട്ടത്തോടെയാണ് പരിസ്ഥിതിദിനാഘോഷം തുടങ്ങിയത്. കൂട്ടയോട്ടം ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.  ബാബുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്ഘാടനം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ  നിര്‍വ്വഹിച്ചു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ   അധ്യക്ഷത വഹിച്ചു. കാസര്‍കോട്  നഗരസഭ ചെയര്‍മാന്‍ ടി .ഇ അബ്ദുളള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍  കെ. ജയമാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി , ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് അഡ്വ.  മുംതാസ് ഷുക്കൂര്‍,  വൈസ്പ്രസിഡണ്ട് മൂസ. ബി ചെര്‍ക്കള, വിദ്യാഭ്യാസഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍,  പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, , കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍  അബ്ദുള്‍ മജീദ് ചെമ്പരിക്ക, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്‍ പി പത്മകുമാര്‍, നാരായണന്‍ പെരിയ, ചെങ്കള ഗ്രാമപഞ്ചായത്ത്  അംഗങ്ങളായ സുഹറ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍  പി.എസ് മുഹമ്മദ് സഗീര്‍ സ്വാഗതവും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ഇ.പി രാജ്‌മോഹന്‍ നന്ദിയും പറഞ്ഞു.  
 
പ്രകൃതി സംരക്ഷണവുമായി  ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പൊതാവൂര്‍  എ യു പി സ്‌കൂള്‍ അധ്യാപകന്‍ കെ.എം അനില്‍കുമാര്‍ (വഴിയോര തണല്‍ മരങ്ങള്‍ നടല്‍), കെ പ്രവീണ്‍കുമാര്‍ തൈക്കടപ്പുറം  (കടലാമ സംരക്ഷണം), പി.വി ദിനകരന്‍ കടിഞ്ഞിമൂല (കണ്ടല്‍ വനവത്ക്കരണ പ്രവര്‍ത്തകന്‍), കെ.വി കൃഷ്ണപ്രസാദ (ഔഷധ സസ്യ പരിപാലനം, വിതരണം), പടോളി രവി പിലിക്കോട്(പടുവളം ദേശീയപാതയോരത്ത് മരം വച്ചു പിടിപ്പിക്കല്‍), രാജന്‍നായര്‍ കുമ്പഡാജെ( പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തകന്‍), എ.വി ഐറിഷ് പനത്തടി(പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തകന്‍), അഡ്വ. മുംതാസ് ഷുക്കൂര്‍( കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ  നേതൃത്വത്തില്‍  ഏറ്റവും കൂടുതല്‍ വനവല്‍ക്കരണങ്ങള്‍ നടത്തി) എന്നിവര്‍  2014 ലെ പ്രകൃതിമിത്ര അവാര്‍ഡ് എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ യില്‍ നിന്നും ഏറ്റുവാങ്ങി.  തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് കലക്ടറേറ്റ് പരിസരത്ത് വൃക്ഷ്‌ത്തെകള്‍  നട്ടു പിടിപ്പിച്ചു.  
എളേരിത്തട്ട് :ഇ.കെ നായനാര്‍ സ്മാരക ഗവ. കോളേജില്‍  നാഷണല്‍ സര്‍വീസ് യൂണിറ്റുകള്‍  പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് വേപ്പുമരം നട്ടുപിടിപ്പിച്ചു.  കോളേജ് പ്രിന്‍സിപ്പാള്‍  ഡോ. എന്‍ കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. കോളേജ്  ക്യാമ്പസ്സില്‍ വനവല്‍ക്കരണത്തിന്റെ ഭാഗമായി  നൂറോളം  വേപ്പുമരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നട്ടു. വേപ്പിന്റെ ഔഷധ പ്രധാന്യം മനസ്സിലാക്കുന്നതിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക്  വേപ്പിന്‍തൈകള്‍ വിതരണം ചെയ്തു. എന്റെ വീട്ടില്‍ ഒരു വേപ്പ്  എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ്  ഈ വേപ്പിന്‍ തൈകള്‍  വിതരണം ചെയ്തത്.   
കാസര്‍കോട് നെഹ്‌റു യുവകേന്ദ്രയുടെയും നവജ്യോതി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു. പി. മഹിമ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു, ക്ലബ്ബ് പ്രസിഡണ്ട് സുജിത്ത് , സെക്രട്ടറി എം. മനോജ്, എം ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.  


കാസര്‍കോട് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന  ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ഡോ.എ ശ്രീനിവാസ് വൃക്ഷത്തൈ നട്ടു.  പൊന്‍പുലരി അംഗങ്ങളും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂറും വൃക്ഷത്തൈകള്‍ നട്ടു. അജാനൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൊന്‍പുലരി അംഗങ്ങള്‍ വൃക്ഷത്തൈകള്‍ നട്ടു. 


ബെദിര (www.evisionnews.in): ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്‌കെഎസ്എസ്എഫ് ബെദിര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍ വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. 

ബിഎംഎ മുഹമ്മദ് കുഞ്ഞി, ഹാരിസ് ദാരിമി ബെദിര, ഇബ്രാഹിം വലിയവളപ്പില്‍, ബിഎച്ച് മുഹമ്മദ്, റസാഖ് ഹാജി, ബിഎംസി ബഷീര്‍, ഹമീദ് സിഐഎ, ഇര്‍ഷാദ് ഹുദവി ബെദിര, സലാഹുദ്ദീന്‍ ബെദിര, എന്‍എം സിദ്ദീഖ്, സൈനുദ്ദീന്‍ ബെദിര, ഹമീദ് പട്ടിലവളപ്പില്‍, ശരീഫ് കരിപ്പൊടി, സാലിം ബെദിര, ഫൈസല്‍ ഹുദവി ബെദിര, മുഫീദ് ഹുദവി ബെദിര സംബന്ധിച്ചു.


ബദിയടുക്ക : (www.evisionnews.in) പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബദിയടുക്ക ഗ്രീന്‍ ഫാല്‍ക്കണ്‍ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി നടത്തി. 

സക്കീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു. മൂസ സാജിദ്, നവാസ് ബദിയടുക്ക, നാസ്മീര്‍ ഗോളിയാഡി, ഹസൈനാര്‍, അറഫാത്ത്, സവാദ് ബദിയടുക്ക, മുസമ്മില്‍ സംബന്ധിച്ചു.


കാസര്‍കോട്; ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് കെ.എസ്.യു കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് തലത്തില്‍ നടന്ന പരിസ്ഥിതി ദിന ജില്ലാതല പരിപാടി നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ബിപി പ്രദീപ് കുമാര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് രോഹിത് എരുവാട്ടി അധ്യക്ഷത വഹിച്ചു. നവനീത് ചന്ദ്രന്‍, ബാബു അഴിക്കോടന്‍, രാഹുല്‍ പുതുക്കൈ, ഫെബിന്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്കില്‍ പരപ്പ ജിഎച്ച്എസില്‍ നടന്ന പരിസ്ഥിതി ദിനാചരണം ജില്ലാ സെക്രട്ടറി രനീഷ് ഇരിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഗോകുല്‍ ഇരിയ അധ്യക്ഷത വഹിച്ചു.

ഉദുമ ബ്ലോക്കില്‍ മുന്നാട് പീപ്പിള്‍സ് കോളജില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നോയല്‍ ടോമിന്‍ ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നിഖില്‍ ചിറക്കല്‍ അധ്യക്ഷത വഹിച്ചു.

മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ നടന്ന പരിപാടി ബ്ലോക്ക് പ്രസിഡന്റ് സിദ്ദീഖ് കുന്നില്‍ ഉദ്ഘാടനം ചെയ്തു. കലന്ദര്‍ പുത്തൂര്‍, ജുനാഫ്, ശരത് ചട്ടഞ്ചാല്‍ പ്രസംഗിച്ചു.

തളങ്കര:(www.evisionnews.in)ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തളങ്കര ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച തൈ നടല്‍ ചടങ്ങ് ഹിദായത്തു സിബിയാന്‍ മദ്രസയില്‍ വെച്ച് മദ്രസ പ്രസിഡണ്ട് ഹാരിസ് കടവത്ത് ,കണ്ടത്തില്‍ പള്ളി സെക്രട്ടറി മാഹിന്‍ മാസ്റ്റര്‍ , നിസാര്‍ കടവത്ത , മൂസാ കുവൈത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് തൈ നടുന്നു.





     ഭൂമിക്കായ് ഒരു തണല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബ്ലോക്ക്-മേഖലാ- യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രത്യേകമായ ഉല്‍ഘാടന പരിപാടികളും വൃക്ഷത്തെ വെച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു. കാസറഗോഡ് അന്ധ വിദ്യാലയത്തില്‍   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി  ശ്യാമളാദേവി മരത്തൈകള്‍ വെച്ചു പിടിപ്പിച്ചുകൊണ്ട് ജില്ലാ തല ഉല്‍ഘാടനം നടത്തി. സി ഉദയന്‍ പരിപാടിയില്‍ അദ്ധ്യക്ഷനായി. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍,കെ രവീന്ദ്രന്‍,ടി നിഷാന്ത്, സ്‌ക്കുള്‍ പ്രിന്‍സിപ്പാള്‍ ...സതീശന്‍ എന്നിവര്‍ സംസാരിച്ചു. അന്ധ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും  അധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു.
   
    കാലിക്കടവില്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍     ബ്ലോക്ക് തല പരിപാടി ഉല്‍ഘാടനം ചെയ്തു. വി.വി സജീവന്‍ അദ്ധ്യക്ഷനായി. കെ.വി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.എം വി ചന്ദ്രന്‍ സംസാരിച്ചു.

കാഞ്ഞങ്ങാട് കിഴക്കേ വെള്ളിക്കോത്ത് വൃക്ഷത്തെ വിതരണവും ബ്ലോക്ക് തല ഉല്‍ഘാടനവും  പരിസ്ഥിതി പ്രവര്‍ത്തകന്‍ പി മുരളീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു ബിജു അദ്ധ്യക്ഷനായി,ബൈജു സ്വാഗതം പറഞ്ഞു. ശിവജി വെള്ളിക്കോത്ത്, ബാബുരാജ്, പ്രിയേഷ് എന്നിവര്‍ സംസാരിച്ചു.
     ചെറുവത്തൂര്‍ തേജസ്വിനി പുഴയില്‍ 500 കണ്ടല്‍ ചെടികള്‍ നട്ടു പിടിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ: കെ രാജ്‌മോഹനന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.
    നീലേശ്വരത്ത് നടന്ന വൃക്ഷത്തെ വിതണോല്‍ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന ജോ:സെ ക്രട്ടറി എഎന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. പികെ രതീഷ് അദ്ധ്യക്.നായി, സി സുരേശന്‍ സ്വാഗതം പറഞ്ഞു. വി പ്രകാശന്‍, പി മണി എന്നിവര്‍ സംസാരിച്ചു.
    ഡിവൈഎഫ്‌ഐ കോടോം  സ്‌ക്കുളില്‍ നടത്തിയ വൃക്ഷത്തെ വെച്ചു പിടിപ്പിക്കല്‍ നാരായണി അമ്മ, നിലാഞ്ജന അശോകന്‍ എന്നിവര്‍ ചേര്‍ന്ന് സ്‌ക്കുളിലെ തരിശു ഭൂമിയില്‍ മരത്തെ നട്ട് ഉല്‍ഘാടനം ചെയ്തു. സ്‌ക്കുള്‍ പരിസരത്ത് ഒഴിഞ്ഞ് കിടക്കുന്ന തരിശു ഭുമിയില്‍  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് വൃക്ഷത്തെകള്‍  വച്ചു പിടിപ്പിച്ചു. പരിപാടിയില്‍ രഞ്ജീഷ് അദ്ധ്യക്ഷനായി  മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. ഷാലുമാത്യു, സൗമ്യവേണുഗോപാല്‍, ,സ്‌ക്കുള്‍ പ്രിന്‍സിപ്പാള്‍ പ്രേമരാജന്‍,കൃഷി ഓഫീസര്‍ ഐഡി വാസു, കെ വി കേളു, ധനലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
    ബേത്തൂര്‍പാറയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം പ്രദീപ് ഉല്‍ഘാടനം ചെയ്തു. കഎ സുധീഷ് അദ്ധ്യക്ഷനായി,ട് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ടികെ മനോജ്, വി ഗോപി എന്നിവര്‍ സംസാരിച്ചു.
         കാടകത്ത് നടന്ന പരിപാടി കെ ജയന്‍ ഉല്‍ഘാടനം ചെയ്തു നവീന്‍ കുമാര്‍, കെ.പി രജീഷ് എന്നീവര്‍ നേതൃത്ത്വം നല്‍കി
     എളേരി പൊനാനടയില്‍ പി വേണു വൃക്ഷത്തെ വച്ചു കൊണ്ട് ഉല്‍ഘാടനം ചെയ്തു.സെനു വിഎസ് അദ്ധയ്ക്ഷനായി എംവി ശിവാനന്ദന്‍ സ്വാഗതം പറഞ്ഞു.
    അമ്പങ്ങാട് നടന്ന പരിപാടി പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ പത്മിനി ഉല്‍ഘാടനം ചെയ്തു. സി വി സുരേഷ് സ്വാഗതം പറഞ്ഞു. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. വിനോദ് പനയാല്‍, എവി ശിവപ്രസാദ്, സിന്ധു പനയാല്‍ എന്നിവര്‍ സംസാരിച്ചു.
സോഷ്യല്‍ ഫോഫസ്റ്റ് ഓഫീസ്,കാര്‍ഷീക കോളേജ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവ മുഖാന്തരം ലഭിച്ച 12,000 വൃക്ഷത്തെകളാണ് യുണിറ്റുകളില്‍ വെച്ചു പിടിപ്പിച്ചത്
     പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വിഡജയിപ്പിക്കാന്‍ മുന്നോട്ട് വന്ന മുഴുവന്‍ ആളുകളെയും  ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു




ലോക പരിസ്ഥിതി ദിനത്തിൽ ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി എൻ.എസ്.എസ് വിദ്യാർത്ഥികൾ

നീലേശ്വരം:(www.evisionnews.in) ലോക പരിസ്ഥിതി ദിനത്തിൽ തലയടുക്കം ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി ചായ്യോത്ത് ഗവ:ഹയർ സെക്കൻററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ എത്തി. കാവ് സംരക്ഷണം ഭൂമി സംരക്ഷണം എന്ന മുദ്രാവാക്യവുമായി കരിന്തളം കാവിനു ചുറ്റും വൃക്ഷത്തൈകൾ നട്ടതിനു ശേഷമാണ് തലയടുക്കത്തെ സമര പന്തലിലെത്തിയത്. വൃക്ഷത്തൈ നടലും ഐക്യദാർഢ്യയോഗവും പഞ്ചായത്ത് പ്രസിഡൻറ് കെ.ലക്ഷമണൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ടി.ശ്യാമള അധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ നാരായണൻ, എസ്.കെ ചന്ദ്രൻ , പ്രോഗ്രാം ഓഫീസർ ആർ.സന്ദീപ്, പി.ഹരീഷ് കുമാർ, കെ.ആനന്ദവല്ലി, എം.ജയചന്ദ്രൻ, ഷൈജി അബ്രഹാം, അഡ്വ.കെ.കെ രാജഗോപാൽ, ജിതിൻ റോയി, കെ.വി ഗോപിക 
എന്നിവർ സംസാരിച്ചു.




കാസര്‍കോട്:(www.evisionnews.in)പരിസ്ഥിതി ദിനത്തില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും വൃക്ഷത്തൈ നടുകയും ജൈവ പച്ചക്കറിത്തോങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. ജില്ലാതല ഉദ്ഘാടനം പെരിയയിലെ ഉദുമ സീ- മെറ്റ് നേഴ്‌സിങ് കോളേജില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ബി വൈശാഖ് അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ ജോസഫൈന്‍ ജാക്വിലിന്‍ മേരി, വിജയനാഥ്, പിടിഎ പ്രസിഡന്റ് കെ വി കമലാക്ഷന്‍, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ രാജു, അഞ്ജു കെ തോമസ് സംബന്ധിച്ചു.

കാസര്‍കോട് ഗവ. കോളേജില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ ജോയിന്റ്സെക്രട്ടറി സുഭാഷ് പാടി, അഹമ്മദ് അഫ്‌സല്‍, ബി അഞ്ജലി പി നിധീഷ് സംബന്ധിച്ചു

ഇന്ദിര നഗർ:(www.evisionnews.in) പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.ഇ.എസ് യൂത്ത് വിങ്ങ് വൃക്ഷ തൈകൾ നട്ടു. ജില്ലാ തല ഉദ്ഘാടനം എം.ഇ.എസ് യൂത്ത് വിങ്ങ് ജില്ലാ സെക്രട്ടറി റൗഫ് ബായിക്കര നിർവ്വഹിച്ചു. മുർഷിദ് മുഹമ്മദ്, മുനവ്വർ സാഹിദ്, ശാനിഫ് നെല്ലിക്കട്ട, ഖാലിദ് ഷാൻ ചെങ്കള സംബന്ധിച്ചു



എസ് .ഐ. ഒ പരിസ്ഥിതി ദിനാചരണം

പെരിയ:(www.evisionnews.in)എസ് .ഐ. ഒ പരിസ്ഥിതി ദിനാചരണ ജില്ലാതല ഉദ്ഘാടനം പെരിയ മഹാത്മാ ബഡ്സ് സ്കൂളിൽ ജില്ലാ പ്രസിഡണ്ട് ജബ്ബാർ ആലങ്കൊളും സ്കൂൾ വിദ്യാർത്ഥി ഹരീശും ചേർന്ന് വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു.ജില്ലാ സെക്രട്ടറി റാസിക്ക് മഞ്ചേശ്വർ പി .ആർ, സെക്രട്ടറി അസ്റാർ , ഏരിയ കമ്മിറ്റി അംഗം ശിബിലി മേൽപറമ്പ് എന്നിവർ സംബന്ധിച്ചു .



പുത്തിഗെ:(www.evisionnews.in)എസ് എസ് എഫ് നാളേക്കൊരു തണല്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഗു സെക്ടറില്‍ പരിസ്ഥിതി ദിനം ആചരിച്ചു. സെക്ടറിലെ മുഴുവന്‍ യൂണിറ്റുകളിലും പദ്ധതിയുടെ ഭാഗമായി മരത്തൈകള്‍ നട്ട് പിടിപ്പിച്ചു. സെക്ടര്‍ തല ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ പാലാക്ഷ റൈ നിര്‍വ്വഹിച്ചു. ഫാറൂഖ് സഖാഫി കര,അഷ്‌കര്‍ മുസ്ലിയാര്‍,സ്വാദിഖ് ഉറുമി,ഉനൈസ് ഊജംപദവ്, എസ്.ഐ. അബ്ദുല്ല സംബന്ധിച്ചു.


ദേവറടുക്കയില്‍ പരിസ്ഥിതി ദിനാചരണവും പുസ്തക വിതരണവും നടത്തി

അഡൂര്‍:(www.evisionnews.in) ദേവറടുക്ക അറഫ സ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും പുസ്തക വിതരണവും നടത്തി. ക്ലബ്ബ് പരിസരത്ത് വാര്‍ഡ് മെമ്പര്‍ കൃഷ്ണന്‍ വൃക്ഷ തൈ നട്ടു. തുടര്‍ന്ന് നടന്ന പരിപാടി എബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. മുസ്തഫ അറഫ നഗര്‍ സ്വാഗതം പറഞ്ഞു. കെ.എ.സവാദ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് കെ.പി.അഹമ്മദ്, എ.പി.പോക്കര്‍, ഉബൈദ് ദേവറഡുക്ക, റഹി, ബിജു, കെ.സാബിത്ത് സംസാരിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ബാഗ് വിതരണവും ചടങ്ങില്‍ നടന്നു.


ആലംപാടി:(www.evisionnews.in) ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പരിസ്ഥിതി ദിനാചരണം നടത്തി. പഴയക്കാല കർഷകൻ എ.അബ്ദുല്ല ഹാജി മര തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആസ്ക് സെക്രട്ടറി അസീസ്,ട്രഷറർ സിദ്ദി മുക്രി, ജി.സി.സി മെമ്പർമാരായ മയാസ് മേനത്ത്, ഖാദർ ചാൽക്കര, അന്ത്രു,നൗഷാദ്, ഉമ്മർ, ലത്തി,തസ്രി,മഹ്റു, റഷാദ്, ജക്കു, മുനീർ, അൽത്തു, പായി സംബന്ധിച്ചു.


ബദിയടുക്ക: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടല്‍ പരിപാടിയുടെ ബദിയടുക്ക പഞ്ചായത്ത്തല ഉദ്ഘാടനം കവി കയ്യാറ കിഞ്ഞണ്ണ റൈയുടെ മകന്‍ കയ്യാര്‍ പ്രസന്ന റൈ നിര്‍വഹിക്കുന്നു.




Keywords: Kasaragod-news-enviromnent-day-news

Post a Comment

0 Comments

Top Post Ad

Below Post Ad