നീലേശ്വരം (www.evisionnews.in): മൂന്ന് വയസുള്ള പെണ്‍കുഞ്ഞിനെയും കൂട്ടി ഭര്‍തൃമതി കാമുകനായ യുവാവിനോടൊപ്പം ഒളിച്ചോടി. ബേക്കല്‍ പള്ളിക്കരയിലെ ബാബുവിന്റെ ഭാര്യ നീലേശ്വരം തൈക്കടപ്പുറത്തെ റീനയാ(28)ണ് മകള്‍ ആരാധ്യയെയും കൊണ്ട് കാമുകനായ തൈക്കടപ്പുറത്തെ വിജിത്തിനോടൊപ്പം വീടുവിട്ടത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് റീന കുട്ടിയെയും കൊണ്ട് തൈക്കടപ്പുറത്തെ വീട്ടില്‍ നിന്നിറങ്ങിയത്. അടുത്തുള്ള ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ റീനയെയും കുഞ്ഞിനെയും പിന്നീട് കാണാതാവുകയായിരുന്നു. ഇതേ തുടര്‍ന്ന് റീനയുടെ വീട്ടുകാര്‍ വിവരം ഭര്‍ത്താവ് പള്ളിക്കരയിലെ ബാബുവിനെ അറിയിച്ചു. റീനയുടെ വീട്ടുകാരും ബാബുവും പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും റീനയെയും കുഞ്ഞിനെയും കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ബാബു നീലേശ്വരം പോലീസില്‍ പരാതി നല്‍കി.
ഒരാഴ്ച മുമ്പാണ് ഭര്‍തൃവീട്ടില്‍ നിന്ന് റീന കുട്ടിയെയും കൂട്ടി തൈക്കടപ്പുറത്തെ സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെ വിജിത്തുമായി റീനക്ക് ബന്ധമുള്ള കാര്യം അറിഞ്ഞതോടെ വീട്ടില്‍ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. റീനയെയും കുഞ്ഞിനെയും കണ്ടെത്തുന്നതിനായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Keywords: Kasaragod-news-nileshwer-news-missing-with-baby-women

Post a Comment
0 Comments