Type Here to Get Search Results !

Bottom Ad

വായനാദിനത്തില്‍ കയ്യില്‍ തുഴയുമായി അരയിലെ കുട്ടികള്‍

evisionnews


കാസര്‍കോട് :(www.evisionnews.in)കഴിഞ്ഞ വര്‍ഷത്തെ വായനാദിനത്തില്‍ തുടക്കമിട്ട സാഹിത്യ രചനാ പ്രവര്‍ത്തനങ്ങളുടെ വിളവെടുപ്പ് പുസ്തകം തുഴകയ്യിലേന്തി അരയി ഗവ. യുപി സ്‌കൂള്‍ കുട്ടികള്‍. വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പുസ്തകച്ചങ്ങാത്തം പരിപാടിയിലാണ് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും സര്‍ഗാത്മക രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ കയ്യിലേന്തി വായനാദിനം ആചരിച്ചത്. വിദ്യാലയത്തിലെ അധ്യാപകന്‍ കെ.വി സൈജു വിദ്യാലയ ലൈബ്രറിയിലക്ക് നല്‍കിയ പുസ്തകങ്ങള്‍ ക്ലാസ്സ് ലീഡര്‍മാര്‍ ഏറ്റുവാങ്ങി. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, അധ്യക്ഷത വഹിച്ചു. ആദിത്യന്‍. വി, ദേവിക, നീലിമ, അമേയ, നിമിഷ, കൃപ, ഗോപിക, ദേവിക, കൃഷ്ണജ എന്നിവര്‍ കവിതകള്‍ ആലപിച്ചു.

keywords : reading-day-hand-thuza-aryil-givernment-school


Post a Comment

0 Comments

Top Post Ad

Below Post Ad