Type Here to Get Search Results !

Bottom Ad

ചൈനീസ് പ്രവിശ്യയില്‍ റമദാന്‍ വ്രതം നിരോധിച്ചു

ബീജിംഗ്: (www.evisionnews.in) ചൈനയില്‍ റമദാന്‍ വ്രതം നിരോധിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാംഗിലാണ് വ്രതാനുഷ്ഠാനം നിരോധിച്ചതെന്ന് ഉയിഗൂര്‍ മുസ്ലിം വിഭാഗക്കാരുടെ നേതാവായ ദില്‍സാത് റാസിത് പറഞ്ഞു. വ്രതാനുഷ്ഠാനം അനുവദിക്കില്ലെന്നും മുസ്ലിം സമുദായക്കാരുടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി അദ്ദേഹം പറഞ്ഞു. കടകള്‍ തുറക്കാത്ത മുസ്ലിം സമുദായക്കാരുടെ കടകള്‍ പിന്നെ ഒരിക്കലും തുറക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ ഉത്തരവ് ഇറക്കിയതായി അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ പിന്തുണയുള്ള ചൈനീസ് ഹാന്‍ വംശജരും ഉയിഗൂര്‍ മുസ്ലിം വംശജരും തമ്മില്‍ നിരന്തര സംഘര്‍ഷം നടക്കുന്ന മേഖലയാണ് സിന്‍ജിയാംഗ്. നേരത്തെ പല വട്ടം ഇവിടെ കലാപങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ മറവില്‍ ഉയിഗൂര്‍ വംശജരെ സര്‍ക്കാര്‍ വേട്ടയാടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ചൈന കടുത്ത നിയന്ത്രണങ്ങള്‍ ഉയിഗൂര്‍ വിഭാഗക്കാര്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റമദാനിന് വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വ്രതാനുഷ്ഠാനം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

വ്രതാനുഷ്ഠാനം ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകളില്‍ നിന്ന് വിട്ടു നില്‍ക്കണം എന്നുമാണ് അധികൃതര്‍ ഉത്തരവ് ഇറക്കിയത്. റമദാന്‍ കാലയളവില്‍ കടകള്‍ തുറക്കാതിരിക്കുന്നത് അനുവദിക്കില്ല എന്ന് വ്യക്തമാക്കി ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വെബ്‌സൈറ്റില്‍ ഉത്തരവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Keywords: beijing-china-ramzan-fast-banged 

Post a Comment

0 Comments

Top Post Ad

Below Post Ad