Type Here to Get Search Results !

Bottom Ad

ജില്ലയിലെ ബാങ്ക് അവലോകന സമിതിയോഗം നടത്തി

evisionnews


കാസര്‍കോട്:(www.evisonnews.in) കഴിഞ്ഞ സാമ്പത്തികവര്‍ഷം കാര്‍ഷികമേഖലയില്‍ വായ്പയിനത്തില്‍ 89 ശതമാനം നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതായി ജില്ലാ ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.55 ശതമാനം വളര്‍ച്ചയാണ് കാര്‍ഷികമേഖലയിലെ വായ്പായിനത്തില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ചത്. ചെറുകിട സൂക്ഷ്മ ഇടത്തരം വ്യവസായ സംരംഭ മേഖലയില്‍ വായ്പായിനത്തില്‍ 84 ശതമാനം നേട്ടവും കൈവരിച്ചു. അനുബന്ധ മേഖലകളില്‍ വായ്പായിനത്തില്‍ 16 ശതമാനമാണ് നേട്ടം.

ബ്ലോക്കുതലത്തില്‍ കാര്‍ഷികവായ്പായിനത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുളള ബാങ്കുകള്‍ക്ക് 96 ശതമാനം നേട്ടവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍് 90, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍് 98ഉം മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ 74ഉം പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ 85 ശതമാനവും കാറഡുക്ക ബ്ലോക്ക് ് 97 ശതമാനവും നേട്ടവും കൈവരിച്ചു . കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 2015 മാര്‍ച്ച് 31 വരെ ജില്ലയില്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളുമാണ് യോഗത്തില്‍ വിലയിരുത്തിയത്. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകനസമിതി യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവീദാസ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് റീജ്യണല്‍ മാനേജര്‍ ബി. രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.ബി.ഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. ആര്‍ രാധാകൃഷ്ണന്‍ , നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ ജ്യോതിസ് ജഗന്നാഥ് , ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡിവൈഎസ്പി പി.തമ്പാന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ പത്മനാഭന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രാജീവന്‍, ജില്ലാ പ്ലാനിംഗ് ഓഫീസ് റിസര്‍ച്ച് ഓഫീസര്‍ സുനില്‍കുമാര്‍ ഫിലിപ്, ലീഡ് ബാങ്ക് മാനേജര്‍ എന്‍.കെ അരവിന്ദാക്ഷന്‍, കാസര്‍കോട് സിന്‍ഡിക്കേറ്റ് ബാങ്ക് സീനിയര്‍ മാനേജര്‍ സത്യപാല്‍, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

keywords : district-bank-meeting-

Post a Comment

0 Comments

Top Post Ad

Below Post Ad