കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ 24 മണിക്കൂറില്‍ 34 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. 117000 രൂപയുടെ നാശനഷ്ടമുണ്ടായി. ജൂണ്‍ അഞ്ചിന് വടക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഇതുവരെ ജില്ലയില്‍ 451.2 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ 8951970 രൂപയുടെ നാശനഷ്ടമുണ്ടായി. 14 വീടുകള്‍ പൂര്‍ണ്ണമായും 115 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 301.9 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശമുണ്ടായി. കാര്‍ഷികമേഖലയില്‍ 6122870 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
Keywords: Kasaragod-news-rain-force

Post a Comment
0 Comments