Type Here to Get Search Results !

Bottom Ad

ഖത്തറിൽ ടാങ്കിനു വിലക്ക്

ഖത്തർ :(www.evisionnews.in) ഭക്ഷ്യ വിഷബാധയ്‍ക്ക് കാരണമായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഖത്തറിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും റെഡി റ്റു ഡ്രിങ്ക് ഉല്പന്നമായ ടാങ്ക്, അധികൃതര്‍ പിന്‍വലിച്ചു. സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

ഖത്തര്‍ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ധാരാളമായി വിറ്റഴിക്കുന്ന വിവിധ രുചികളിലുള്ള ടാങ്ക് ഉല്പന്നങ്ങള്‍ക്കാണ് സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ നിര്‍ദേശ പ്രകാരം മുനിസിപ്പാലിറ്റി വിലക്കേര്‍പെടുത്തിയത്. മുന്നറിയിപ്പിനെ തുടര്‍ന്നു രാജ്യത്തെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഉല്‍പന്നങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.

ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചു ഫലം പുറത്തു വന്ന ശേഷം മാത്രമേ ഏതു സാഹചര്യത്തിലാണ് വിലക്കെര്‍പെടുത്തിയതെന്നു വ്യക്തമാവുകയുള്ളൂ. ആരോഗ്യത്തിനു ഹാനികരമായ ചില ഘടകങ്ങള്‍ ഉള്‍കൊള്ളുന്നതായി ആശങ്കയുണ്ടെന്ന് മാത്രമാണ് സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്ത് ട്വിറ്റര്‍ അക്കൌണ്ടില്‍ വ്യക്തമാക്കുന്നത്. ടാങ്ക് ഉത്പന്നങ്ങളുടെ സെക്യൂരിറ്റി സ്റ്റിക്കറില്‍ അസ്വാഭാവികമായ ചില സുഷിരങ്ങള്‍ കണ്ടതായി നേരത്തെ ചിലര്‍ പരാതിപ്പെട്ടിരുന്നു. 

കഴിഞ്ഞ അര നൂറ്റാണ്ടായി വിപണിയിലുള്ള ടാങ്കിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും റമദാന്‍ തുടങ്ങുന്നതോടെ വീണ്ടും ഡിമാന്റ് വര്‍ധിക്കാനിരിക്കെയാണ് നിരോധനമുണ്ടായത്. വടക്കേ അമേരിക്കയിലെ മൊണ്ടേല്‍സ് ഇന്റര്‍നാഷണലാണ് ഈ ഉല്‍പ്പന്നം പുറത്തിറക്കുന്നത്. ഗള്‍ഫ് നാടുകളില്‍ വര്‍ഷങ്ങളായി പ്രചാരത്തിലുള്ള ടാങ്ക് ഉല്‍പന്നങ്ങള്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ലഗേജുകളില്‍ സ്ഥിരം സാന്നിധ്യം കൂടിയാണ്

keywords:qatar-tang-bang-super-market

Post a Comment

0 Comments

Top Post Ad

Below Post Ad