Type Here to Get Search Results !

Bottom Ad

പോസ്റ്റ്‌മോര്‍ട്ടം വൈകി;പ്രതിഷേധമാര്‍ച്ചിനിടെ പോലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി

evisionnews

മഞ്ചേശ്വരം;(www.evisionnews.in)ബന്തിയോട് അടുക്കയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ജീവന്‍ റോഡ്രിഗസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് വൈകിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ പൊലീസുമായി ഏറ്റുമുട്ടല്‍.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. 
ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിലാണ് ജീവന്‍ റോഡ്രിഗസ് മരണപ്പെട്ടത്. മൃതദേഹം അപ്പോള്‍ തന്നെ മംഗല്‍പാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 12 മണിയോടെയും ആശുപത്രി അധികൃതര്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടി ആരംഭിച്ചില്ല. ഡോക്ടറില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഇത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് ഡി.വൈ.എഫ്.ഐ ഉപ്പള വില്ലേജ് കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രകടനവുമായി മോര്‍ച്ചറി പരിസരത്തേക്ക് എത്തിയത്. ഇത് പൊലീസ് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതുള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസും ആസ്പത്രി അധികൃതരും ചര്‍ച്ച നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

keywords: postmortam-late-police-dyfi-attack-

Post a Comment

0 Comments

Top Post Ad

Below Post Ad