Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ഡെങ്കിപ്പനിക്കും മലമ്പനിക്കും പിറകെ എലിപ്പനിയും പടരുന്നു

കാസര്‍കോട്: (www.evisionnews.in) ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ അസ്ഥാനത്താക്കിക്കൊണ്ട് കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിക്കും മലമ്പനിക്കും പുറമെ എലിപ്പനിയും പടരുന്നു. വിവിധ തരത്തിലുള്ള പനികള്‍ ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യാശുപത്രികളിലും ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ദിനം പ്രതി പെരുകുകയാണ്. ഇന്നലെയും പനിയെ തുടര്‍ന്ന് നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ചികിത്സയിലുള്ളവരില്‍ ചിലര്‍ക്ക് എലിപ്പനിയുള്ളതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പരപ്പയിലെ ശ്രീറാം(7), അബിന്‍(10), നാട്ടക്കല്ലിലെ ധീരജ്(11) എന്നിവരാണ് ഡെങ്കിപ്പനിയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. ഇവരെ കുട്ടികളുടെ വാര്‍ഡില്‍ പ്രത്യേകം നെറ്റിട്ടാണ് ചികിത്സിച്ചു വരുന്നത്. ഒരാഴ്ചത്തെ പൂര്‍ണ വിശ്രമമാണ് ഇവര്‍ക്ക് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എലിപ്പനി ബാധിച്ചവരും ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പനിബാധിച്ച് ഇന്നലെയും ഇന്നുമായി നിരവധിപേര്‍ ചികില്‍സയ്‌ക്കെത്തി. എലിപ്പനി കൂടി പടര്‍ന്നുതുടങ്ങിയത് ആശങ്ക വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. മതിയായ ചികില്‍സ കിട്ടിയില്ലെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ ഡെഹ്കിപ്പനിയെക്കാള്‍ മാരകമാണ് ഡെങ്കിപ്പനി.ശക്തമായ തലവേദന, ശരീരവേദന, കണ്ണുവേദന, എന്നീ ലക്ഷണത്തോട് കൂടിയുള്ള പനി പിടിപെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടര്‍മാരെ സമീപിക്കണമെന്നും സ്വയം ചികിത്സ തേടരുതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പനിയെ നിസാരവത്കരിച്ച് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളിക വാങ്ങിക്കഴിക്കരുതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടയര്‍, പ്ലാസ്റ്റിക്ക് കുപ്പികള്‍, തൊണ്ട്, ചിരട്ട, പാള, വീടിന്റെ ടെറസ് തുടങ്ങിയവയിലൊക്കെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെട്ടെന്ന് തന്നെ മുട്ടയിട്ട് വിരിയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൊതുകുകള്‍ മുട്ടയിട്ട് വിരിയുന്ന കൂത്താടികളായ കൊതുകുകളാണ് ഡെങ്കിപനി പരത്തുന്നതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതേസമയം പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച ഫലം കാണുന്നില്ല. മാലിന്യനിര്‍മാര്‍ജനത്തിന് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാത്തതും പകര്‍ച്ചവ്യാധികള്‍ക്ക് ആക്കം കൂട്ടുകയാണ്.

Keywords: Kasaragod-dengue-fever-rat-fever-

Post a Comment

0 Comments

Top Post Ad

Below Post Ad