Type Here to Get Search Results !

Bottom Ad

'പ്രേമം' മുടങ്ങി: പ്രേക്ഷകര്‍ തിയറ്റര്‍ തല്ലിപ്പൊളിച്ചു

കോഴിക്കോട് (www.evisionnews.in): 'പ്രേമം' മുടങ്ങിയതില്‍ പ്രതിഷേധിച്ച് പ്രേക്ഷകര്‍ തിയറ്റര്‍ തല്ലിപ്പൊളിച്ചു. കോഴിക്കോട്ടെ തിയറ്ററാണ് ഷോ മുടങ്ങിയതിനെ തുടര്‍ന്ന് തല്ലിപ്പൊളിച്ചത്. തിയറ്ററിന്റെ സ്‌ക്രീനും വാതിലുകളും ജനല്‍ ഗ്ലാസുകളും കാണികള്‍ തകര്‍ത്തു. 

രാത്രിയിലെ ഷോ യന്ത്രത്തകരാറു മൂലം ഇടവേളയ്ക്ക് ശേഷം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാതെ പോയതോടെയാണ് കാണികള്‍ സ്‌ക്രീന്‍ തകര്‍ത്തത്. തുടര്‍ന്ന് ഇരിപ്പിടങ്ങളും വാതിലുകളും തകര്‍ത്തു. സംഭവമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും രോഷാകുലരായ കാണികള്‍ തിയേറ്ററിനു നേരെ കല്ലെറിഞ്ഞു. ഇതോടെ പോലിസ് ലാത്തി വീശുകയായിരുന്നു. 

ലാത്തിയടിയേറ്റു നിരവധി പേര്‍ക്കു പരിക്കേറ്റു. ജനക്കൂട്ടം ഏറെ നേരം റോഡില്‍ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി. അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആറ് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് തിയറ്റര്‍ ഉടമ പറഞ്ഞു.



Keywords; Kerala-kozikkod-news-premam-news-police-kanikal-injured

Post a Comment

0 Comments

Top Post Ad

Below Post Ad