Type Here to Get Search Results !

Bottom Ad

ടെമ്പോ ഡ്രൈവര്‍ കവുങ്ങില്‍ തൂങ്ങി മരിച്ചനിലയില്‍

കാഞ്ഞങ്ങാട് (www.evisionnews.in): ടെമ്പോ ഡ്രൈവര്‍ വീട്ടിനടുത്തെ കവുങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം മുക്കൂടിലെ പരേതനായ രവീന്ദ്രന്റെ മകന്‍ സുനില്‍ കുമാറി (23)നെയാണ് ബുധനാഴ്ച രാത്രി 9.30മണിയോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മാതാവ് സരോജിനി. സഹോദരങ്ങള്‍: കുമാര്‍, ദമയന്തി. ഹൊസ്ദുര്‍ഗ് പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 



Keywords: Kasaragod-news-tempo-hospital-accident-police

Post a Comment

0 Comments

Top Post Ad

Below Post Ad