Type Here to Get Search Results !

Bottom Ad

മാലിന്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് അധികൃതര്‍: പഞ്ചായത്ത് ഓഫിസിലേക്ക് കൂവല്‍ സമരം നടത്തി

മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം പഞ്ചായത്തിലെ വിവിധയിടങ്ങളിലെ റോഡരികില്‍ കുന്നുകൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കംചെയ്യാതെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ മഞ്ചേശ്വരം ഡെവലെപ്‌മെന്റ് ആക്ഷന്‍ കമ്മിറ്റി കൂവല്‍ സമരം നടത്തി. 

വര്‍ഷങ്ങളായി മഞ്ചേശ്വരം പരിസരപ്രദേശങ്ങളില്‍ കുന്നുകൂടിയിരിക്കുന്ന പച്ചക്കറി -പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് പല തവണ പഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യവകുപ്പിനും പരാതി നല്‍കിയിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സായാഹ്ന ധര്‍ണ്ണയും മറ്റും നടത്തുകയുണ്ടായി. ഇപ്പോള്‍ മഴക്കാലം വന്നതോടെ പരിസരവാസികള്‍ സാംക്രമിക രോഗഭീതിയിലായായിട്ടും ബന്ധപ്പെട്ടവര്‍ ജനങ്ങളുടെ ആവശ്യത്തിന് നേരെ കണ്ണടക്കുകയാണ്. 

മഞ്ചേശ്വരം രജിസ്ട്രാര്‍ ഓഫിസിന് മുന്നില് നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫിസിനടുത്ത് വെച്ച് പോലിസ് തടഞ്ഞു. തുടര്ന്ന് നടന്ന ധര്‍ണ ബിവി രാജന്‍ ഉദ്ഘാടനം ചെയ്തു. യാക്കൂബ് കുഞ്ചത്തൂര്‍ അധ്യക്ഷത വഹിച്ചു. എംകെ മജീദ്, അബ്ദുല്‍ റഹ്മാന്‍ മാഫിദ്, ഹരിഷ്ചന്ദ്ര മഞ്ചേശ്വരം, ബാസിത് കോപ്പ, ഹരിസ് ബാഡ പ്രസംഗിച്ചു.



Keywords: Kasaragod-manjesher-news-pancahyath-wastage-news

Post a Comment

0 Comments

Top Post Ad

Below Post Ad