Type Here to Get Search Results !

Bottom Ad

ജോലി കഴിഞ്ഞ് പോവുകയായിരുന്ന യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

കുമ്പള (www.evisionnews.in): ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന രണ്ടുപേരെ പത്തംഗസംഘം മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. മുളിഗദ്ദെയിലെ കലന്ദര്‍ഷാഫി(22), നിസാം(21) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രണ്ടുപേരെയും കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മുളിഗദ്ദെയില്‍ വെച്ചാണ് സംഭവം. രണ്ട് ദിവസം മുമ്പ് കലന്ദര്‍ഷാഫിയും മറ്റൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.



Keywords: Kasaragod-kumbla-news-attack

Post a Comment

0 Comments

Top Post Ad

Below Post Ad