Type Here to Get Search Results !

Bottom Ad

വാഹന പരിശോധനയ്ക്കിടെയുള്ള പോലീസ് ഇടപെടലില്‍ പരിഷ്കരണം


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ പുതിയ ഡിജിപിയായി ചുമതലയേറ്റതിന്റെ പിന്നാലെ പൊതു ജനങ്ങളോടുള്ള പോലീസ് ഇടപെടലില്‍ പരിഷ്‌കണവുമായി ടിപി സെന്‍കുമാര്‍ രംഗത്തെത്തി. ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറില്‍ വാഹന പരിശോധനയ്ക്കിടെ ജനങ്ങളോട് ഏതു തരത്തില്‍ മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കുന്നുണ്ട്.

വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ 'സര്‍' എന്നോ 'സുഹൃത്ത്' എന്നോ അഭിസംബോധന ചെയ്യണം. സ്ത്രീകളാണെങ്കില്‍ മാഡം എന്നോ സഹോദരിയെന്നോ മാത്രമേ വിളിക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കേസുകളുടെ എണ്ണം തികയ്ക്കാന്‍ മാത്രമാകരുത് പരിശോധന. പിഴ ചുമത്തുകയാണെങ്കില്‍ അത് എന്തുവേണ്ടിയാണെന്ന് ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറിലുണ്ട്.


Keywords: Kasaragod-kerala-news-vehicle-news-circular

Post a Comment

0 Comments

Top Post Ad

Below Post Ad