Type Here to Get Search Results !

Bottom Ad

ബിസിനസ്സ് ഇന്റലിജന്‍സ് പ്രോഗ്രാമും ഗസല്‍ സന്ധ്യയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് (www.evisionnews.in): നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അലുംനിയായ നാസ്‌കയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബിസിനസ് ഇന്റലിജന്‍സ് പ്രോഗ്രാമും ഗസല്‍ സന്ധ്യയും ഹിറ്റ് എഫ്. എം ന്യൂസ് ഹെഡ് ഷാബു കിളിതട്ടില്‍ ഉദ്ഘാടനം ചെയ്തു. 

നാസ്‌ക പ്രസിഡന്റ് സി. മുനീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എ.എം ടീം ഗ്രൂപ്പ് ചെയര്‍മാന്‍ ബിഎ മഹ്മൂദിന് ഷാബു കിളിതട്ടില്‍ സമ്മാനിച്ചു. 

തുടര്‍ന്ന് നടന്ന ടെക്‌നിക്കല്‍ സെഷനില്‍ കാലിബ്രി ട്രൈനിംഗ് എംഡി ശ്രീ വിദ്യ സന്തോഷ് ക്ലാസെടുത്തു. പ്രവാസി അവസ്ഥകളെ ആസ്പദമാക്കി നാസ്‌ക അംഗങ്ങള്‍ നിര്‍മിച്ച 'ബ്രീത്ത് ഈസി' എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രദര്‍ശനവും നടന്നു. ഗസല്‍ സന്ധ്യക്ക് പ്രശസ്ത ഗായകന്‍ മുസ്തഫ നേതൃത്വം നല്‍കി. 

സുരേഷ് പുറവങ്കര, വിജു ദിവാകരന്‍, മനോജ് മടിക്കൈ, ചന്ദ്രന്‍ മണിയറ, സുരേഷ് കാശി, ഗംഗാധരന്‍ നായര്‍, അമീര്‍ കല്ലട്ര പ്രസംഗിച്ചു. ജനറല്‍ സെക്രടറി പ്രവീണ്‍ കമലാക്ഷന്‍ സ്വാഗതവും ട്രഷറര്‍ എ.വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.



Keywords: Kasaragod-intelligence-program-news-science-news-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad