Type Here to Get Search Results !

Bottom Ad

പ്രതിഷേധത്തിനിടയില്‍ പള്ളം -മലങ്കര പാലം തുറന്നു


കാസര്‍കോട് (www.evisionnews.in): നാട്ടുകാരുടെ പ്രതിഷേധത്തിനിടയില്‍ പള്ളം -മലങ്കര പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, എംസി ഖമറുദ്ദീന്‍, സമീറ, സോമ ശേഖരരാജ്, ആയിഷത്ത് ബുഷ്‌റ സംബന്ധിച്ചു.

പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ് പണിയാതെ ഉദ്ഘാടനം ചെയ്യുന്നതില്‍ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇന്ന് ഉച്ചയോടെ മന്ത്രി ഉദ്ഘാടനം നിര്‍വഹിക്കാനെത്തുന്നതിന്റെ തൊട്ടുമുമ്പ് പ്രതിഷേധ സൂചകമായി പണിപൂര്‍ത്തിയാകാത്ത റോഡില്‍ വാഴ നട്ടിരുന്നു. അത് കൊണ്ട് തന്നെ പ്രതിഷേധം ഭയന്ന് പാലത്തില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെയാണ് ഉദ്ഘാടന വേദി ഒരുക്കിയത്. ഇതിനിടെ മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് കരിങ്കൊടിയുമായി എത്തിയ നാട്ടുകാരെ പോലീസ് തടഞ്ഞുവെച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.


Keywords: Kasaragod-news-inauguraion-razak-vm-kuni-police

Post a Comment

0 Comments

Top Post Ad

Below Post Ad