Type Here to Get Search Results !

Bottom Ad

അധികൃതര്‍ വാക്കുപാലിച്ചില്ല ചെര്‍ക്കള ബസ് സ്റ്റാന്റിലെ കുഴികള്‍ വ്യാപാരികള്‍ മൂടി

evisoinnews



ചെര്‍ക്കള: (www.evisionnews.in) ചെര്‍ക്കള ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന റോഡിലെ കുഴികള്‍ നികത്താന്‍ ഒടുവില്‍ വ്യാപാരികള്‍ രംഗത്തെത്തി.മഴക്കാലമായതോടെ കുഴികളുടെ എണ്ണം കൂടുകയും യാത്ര ദുശ്കരമാവുകയും ചെയ്തിരുന്നു.തുടര്‍ന്ന് ബസുകള്‍ ബസ് സ്റ്റാന്റിനകത്തേക്ക് പ്രവേശിക്കാതെ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എ ഇടപ്പെട്ട് കലക്ട്രേറ്റ് ചേമ്പറില്‍ ബസ് ഓണേഴ്‌സ് നേതാക്കളുമായി മര്‍ച്ചന്റ് അസോസിയേഷനുമായ നടത്തിയ ചര്‍ച്ചയില്‍ റോഡ് നവീകരിക്കാനും ബസുകള്‍ ബസ് സ്റ്റാന്റിനകത്ത് പ്രവേശിക്കാനും ധാരണയായിരുന്നു. അതുപ്രകാരം അറ്റകുറ്റ പണികള്‍ക്കായുള്ള സാധനങ്ങള്‍ ഇറക്കുകയും ചെയ്തു. എന്നാല്‍ പണിയാരംഭിക്കുകയോ ബസുകള്‍ ബസ്സ് സ്റ്റാന്റിനകത്തേക്ക് പ്രവേശികയോ ചെയ്തില്ല. തുടര്‍ന്നാണ് ബസ് സ്റ്റാന്റിനകത്തെ 60 ഓളം വ്യാപാരികള്‍ ചേര്‍ന്ന് കുഴികള്‍ നികത്താന്‍ മുന്നിട്ടിറങ്ങിയത്. അറ്റകുറ്റ പണികള്‍ എത്രയും പെട്ടെന്ന് ആരംഭിച്ച് ബസ് സ്റ്റാന്റിനകത്തേക്ക് ബസുകള്‍ പ്രവേശിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അല്ലാത്തപക്ഷം സമര രംഗത്തിറങ്ങുമെന്നും വ്യാപാരികള്‍ അറിയിച്ചു.

Keywords: cherkala-bus-owners-association-

Post a Comment

0 Comments

Top Post Ad

Below Post Ad