Type Here to Get Search Results !

Bottom Ad

വിഷമില്ലാത്ത പച്ചക്കറികളുമായി ജൈവകര്‍ഷക വിപണികള്‍

ഹൊസ്ദുര്‍ഗ്: (www.evisionnews.in) വിഷമില്ലാത്ത പച്ചക്കറികളുമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ജൈവകര്‍ഷകവിപണികള്‍. രജിസ്റ്റര്‍ചെയ്ത ജൈവകര്‍ഷക സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകസമിതികളാണ് വിപണിയുടെ ചുക്കാന്‍പിടിക്കുന്നത്.

ബ്ലോക്കടിസ്ഥാനത്തില്‍ ഓരോ ജൈവവിപണി കേന്ദ്രമാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. ഇതില്‍ പുതുതായി രൂപംകൊണ്ട പരപ്പ, കാറഡുക്ക ബ്ലോക്കുകളും ഉള്‍പ്പെടും. പൊതുവിപണിയേക്കാള്‍ പത്തും ഇരുപതും ശതമാനം വിലകുറച്ചാണ് വിപണിയിലെ വില്പന. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് നല്ലവില നല്കുന്നതിനും വിപണികള്‍ക്ക് കഴിയുന്നു. വിപണിയിലെ ഉത്പന്നങ്ങള്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്. ലാബ് കെമിസ്റ്റാണ് പരിശോധന നടത്തുന്നത്.

ജൈവകര്‍ഷകസമിതി ഭാരവാഹികള്‍ വിപണിയുടെ പ്രവര്‍ത്തനത്തിലെ മുഖ്യകണ്ണികളാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സമിതി അവലോകനംചെയ്യുന്നുണ്ട്. വിപണികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ കൃഷിവകുപ്പ് നടത്തിവരികയാണ്.



Keywords: Kasaragod-news-knd-vegetable-karshaka-samithi-system

Post a Comment

0 Comments

Top Post Ad

Below Post Ad