കൊച്ചി (www.evisionnews.in): കൊച്ചി നഗരത്തിലെ ഓട്ടോറിക്ഷാജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍. ബുധനാഴ്ച മീറ്ററിടാതെ ഓടിയ ചില ഓട്ടോറിക്ഷകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് സമരം. പരിശോധനയ്ക്കിടെ തൊഴിലാളികളെ പോലീസ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സമരക്കാരുടെ ആവശ്യം
കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ പരാതി വ്യാപകമയ സാഹചര്യത്തിലാണ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്. സവാരിക്ക് അധികതുക ഈടാക്കുന്നുവെന്നും മീറ്ററിടാതെ ഓടുന്നുവെന്നുമായിരുന്നു പരാതി. വൈറ്റില ബൈപ്പാസിന് സമീപം മീറ്ററിടാതെ ഓടിയ ഓട്ടോതൊഴിലാളികളെ പോലീസ് തടഞ്ഞതിനത്തെുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. പ്രതിഷേധിച്ച തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്കു നീങ്ങുകയായിരുന്നു.
തുടര്‍ന്ന് നാല്‍പ്പതോളം തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇവരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലത്തെിയ ഐ.എന്‍.ടി.യു.സി ജില്ലാനേതാക്കളെ പോലീസ് മര്‍ദിച്ചുവെന്നാരോപിച്ച് സ്റ്റേഷനുമുമ്പിലും സംഘര്‍ഷമുണ്ടായി.
അതേ സമയം, ഓട്ടോസമരം കൊച്ചിയിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. റെയില്‍വെ സ്റ്റേഷനിലും ബസ്റ്റാന്റിലും സമരത്തെക്കുറിച്ച് അറിയാതെ എത്തിയ യാത്രാക്കാരെയാണ് സമരം ബുദ്ധിമുട്ടിലാക്കിയത്.
Keywords; Kerala-news-auto-samaram-news-custody-police-

Post a Comment
0 Comments