Type Here to Get Search Results !

Bottom Ad

ലോകത്തിലെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയില്‍

ന്യൂഡല്‍ഹി (www.evisionnews.in): ലോകത്തിലെ ഏറ്റവും മലിനമായ ഇരുപത് നഗരങ്ങളില്‍ പതിമൂന്നും ഇന്ത്യയിലെന്ന് പഠന റിപ്പോര്‍ട്ട്. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അന്തരീക്ഷ മലിനീകരണം കാരണം ഇന്ത്യയിലെ ജനങ്ങളുടെ ആയുസില്‍ 3.2 വര്‍ഷത്തിന്റെ കുറവുണ്ടാവുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇക്കാര്യത്തില്‍ ചൈനയിലെ നിരക്ക് താരതമ്യേന കുറവാണ്.

ഗംഗ. യമുന എന്നീ നദികളാണ് ലോകത്തിലെ ഏറ്റവും മലിനമായ പത്തു നദികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെട്ടിരിക്കുന്നത്. ചൈനയിലെ ഒരു നദി മാത്രമാണ് മലിന നദികളുടെ പട്ടികയിലുള്ളത്. പരിസ്ഥിതിപരമായി നശിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ സോണുകളില്‍ ഗുജറാത്തിലെ വാപിയും ഒഡിഷയിലെ സുഖിന്ദയും ഉള്‍പ്പെടുന്നു. 

അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന രണ്ട് സമ്പദ് വ്യവസ്ഥകളാണ് ചൈനയും ഇന്ത്യയും എന്നതിനാല്‍ തന്നെ മലിനീകരണത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും മുന്‍നിരയിലാണ്. കാര്‍ബണ്‍ വാതകം പുറന്തള്ളുന്നതില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്, ഇന്ത്യ മൂന്നാമതും. അതേസമയം, സാമ്പത്തിക വളര്‍ച്ചയുടെ ഫലം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യയെക്കാള്‍ മെച്ചമേറിയതാണ് എന്നത് വസ്തുതയാണ്.

രണ്ടായിരമാണ്ട് മുതല്‍ ചൈനയിലെ അന്തരീക്ഷ മലിനീകരണം 40 ശതമാനം കണ്ട് താഴ്ന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം, ഇതേകാലയളവില്‍ ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഇന്ത്യയിലെ നഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സത്യത്തില്‍ മൂന്ന് ദശാബ്ദം മുമ്പുണ്ടായിരുന്നതിനെക്കാള്‍ മോശമായ രീതിയിലാണ് ഇന്ത്യയിലെ നദികള്‍ ഇപ്പോള്‍ മലിനമാക്കപ്പെടുന്നത് എന്നാണ് സെന്റര്‍ ഫോര്‍ സയന്‍സസ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ 2015ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.



Keywords: National-news-world-news-carbon-malinam-report-news
Tags

Post a Comment

0 Comments

Top Post Ad

Below Post Ad