Type Here to Get Search Results !

Bottom Ad

ടയര്‍ പൊട്ടി നിയന്ത്രണംവിട്ട കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മംഗലാപുരം (www.evisionnews.in): ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്താപൂരിലെ ചിക്കന്‍സാള്‍ റോഡിലെ നാരായണന്‍ പൂജാരിയുടെ മകന്‍ സതീഷ് പൂജാരി (28)യാണ് മരിച്ചത്. ബൊബ്ബാരിക്കട്ടെയില്‍ ഞായറാഴ്ചയാണ് സംഭവം. 

ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന കാര്‍ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന സതീശിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വീണ് പരിക്കേറ്റ സതീശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. കുന്താപൂര്‍ ട്രാഫിക് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.



Keywords: Kasaragod-news-car-crash-bike-news-police-news-hospital
Tags

Post a Comment

0 Comments

Top Post Ad

Below Post Ad