കാസര്‍കോട് (www.evisionnews.in) : വാദ്യമേളകളുടെ ഘരഘോഷത്തോടെ ജില്ലയിലെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടന്നു. ഇത്തവണയും കൂട്ടിന് പുതുമഴയുടെ കലമ്പലുകളില്ലാതെയാണ് പുത്തനുടുപ്പും കുടയും ബാഗുമെടുത്ത് നിറവാര്‍ന്ന സ്വപ്‌നങ്ങളുമായി ബാല്യങ്ങള്‍ കലാലയമുറ്റത്തേക്ക് പിച്ചവെച്ചത്.
നാല്‍പ്പതിനായിരത്തോളം കുരുന്നുകളാണ് ജില്ലയില്‍ ഇത്തവണ പുതുതായി സ്‌കൂളിലെത്തിയത്. നവാഗതരെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളാണ് ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒരുക്കിയത്. കിരീടമണിയിച്ചും മധുരം നല്‍കിയും വര്‍ണ ബലൂണുകള്‍ക്കൊണ്ട് അലങ്കരിച്ച ക്ലാസ് മുറിയിലേക്ക് ആനയിച്ചപ്പോള്‍ കുരുന്നുകള്‍ക്കത് വിസ്മയമായിമാറി.
വര്‍ണപ്രതീക്ഷകളുമായി ക്ലാസിലെത്തിയ കുട്ടികള്‍ ക്ലാസ് തുടങ്ങാന്‍ ബെല്ലടിച്ചപ്പോള്‍ കൂട്ടക്കരിച്ചിലായി. കളിപ്പാട്ടങ്ങളും മധുരവും നല്‍കിയാണ് അധ്യപകര്‍ അവരെ ആശ്വസിപ്പിച്ചത്. ചില സ്‌കൂളുകളില്‍ പായസ വിതരണവും നടത്തി. വേനലവധിയുടെ ആലസ്യം വിട്ടൊഴിഞ്ഞാണ് മുതിര്‍ന്ന കുട്ടികള്‍ സ്‌കൂളുകളിലേക്കെത്തിയത്.
ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ഉദിനൂരില്‍
മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയുളള ഘോഷയാത്രയോടെ ജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം ഉദിനൂര്‍ സെന്‍ട്രല്‍ എ.യു,പി സ്‌കൂളില്‍ നടത്തി. സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ പുതുതായി ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുരുന്നുകള്‍, മുത്തുകുടയേന്തിയ അമ്മമാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അണിനിരന്നു. ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ എന്നിവരും നിരന്നു. ഘോഷയാത്രയോടെ സ്‌കൂള്‍ അങ്കണത്തില്‍ എത്തിയ കുരുന്നുകളെ മധുരം നല്‍കികൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ വരവേറ്റത്.
പ്രവേശനോത്സവം കെ കുഞ്ഞിരാമന്‍ എംഎല്‍എ(തൃക്കരിപ്പൂര്‍) യുടെ അധ്യക്ഷതയില്‍ നടന്ന പി. കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു. എല്‍.പി വിഭാഗം കുട്ടികള്‍ക്ക് ഉദിനൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സൗജന്യകുട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുജാത വിതരണം ചെയ്തു. റിട്ട. അധ്യാപിക പി. വസുമതിക്കുട്ടി ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സൗജന്യ ബാഗ് വിതരണം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. ജനാര്‍ദ്ദനന്‍ നിര്‍വ്വഹിച്ചു.

കുമ്പള: കുമ്പള ഉപജില്ലാ പ്രവേശനോത്സവം ബേള സെന്റ് ബര്‍ത്തലോമിയ എഎസ്ബി സ്‌കൂളില്‍ നടത്തി. പ്രവേശനോത്സവം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാജയറാം അധ്യക്ഷത വഹിച്ചു. റവ. ഫാദര്‍ വിന്‍സെന്റ് ഡിസൂസ മുഖ്യാതിഥിയായിരുന്നു.
മഞ്ചേശ്വരം: മഞ്ചേശ്വരം ഉപജില്ലാ പ്രവേശനോത്സവം പെര്‍മുദെ ബിപിപി എഎല്‍പി സ്‌കൂളില്‍ പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വര്‍ണ്ണോത്സവമായി എംഎസ്എഫ് പ്രവേശനോത്സവം
കാസര്‍കോട്: ആദ്യാക്ഷരം കുറിക്കാന്‍ വിദ്യാലയത്തിലെത്തിയ കുരുന്നുകള്‍ക്ക് എംഎസ്എഫിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടത്തി. ജില്ലാതല ഉദ്ഘാടനം ജി.എച്ച്.എസ്.എസ് ചെര്‍ക്കളയില്‍ വാര്‍ഡംഗം ജി.വി സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എം അബ്ദുല്ല ഹാജി, ബേവി മുഹമ്മദ് കുഞ്ഞി, തബ്ഷീര്‍ സി.ബി, ഷാനിഫ് നെല്ലിക്കട്ട, ഫസലുറഹ്്മാന്‍, സമീര്‍ മാഷ്, മാഹിന്‍ മാഷ് എന്നിവര്‍ സംബന്ധിച്ചു.
വടക്കുംബത്ത് മനാഫ്, ബീരിച്ചേരിയില്‍ സുന്‍സുന്‍, മഞ്ചേശ്വരം സിദ്ദീഖ്, മംഗല്‍പാടിയില്‍ ഗോള്‍ഡന്‍ റഹ്്മാന്‍, ബദിയടുക്കയില്‍ നവാസ് കുഞ്ചാര്‍, സക്കീര്‍, സിയാദ്, ഇര്‍ഫാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുഞ്ചത്തൂര്‍: കുഞ്ചത്തൂര്‍ ജിയുപി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം പ്രധാനധ്യാപിക പരമേശ്വരി എസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുന്ദര മാസ്റ്റര്‍, ശോഭ റോസ്, യാഗേഷ്, പിഎ ഹനീഫ്, കെഎംപി ദാസ് പ്രസംഗിച്ചു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥയും നടത്തി.

Post a Comment
0 Comments