കാസര്‍കോട് (www.evisionnews.in): യുവാവിനെ കരിങ്കല്‍ക്വാറിയിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംഗഡിമൊഗര്‍ കല്‍ക്കാര്‍ കോളനിയിലെ ബാബുവിന്റെ മകന്‍ ബാലകൃഷ്ണ(28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൂലിത്തൊഴിലാളിയായ ബാലകൃഷ്ണന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജോലിസ്ഥലത്തേക്കാണെന്നും പറഞ്ഞ് ഇറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് നാട്ടക്കല്ലിലെ കരിങ്കല്‍ക്വാറിയിലെ വെള്ളക്കെട്ടില്‍ ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനാണ്. അമ്മ: സുന്ദരി. സഹോദരി: ഗീത.
Keywords: Kasaragod-news-man-found-in-vellakkettu-news-balakrishnan

Post a Comment
0 Comments