കാസര്‍കോട് (www.evisionnews.in): ചെമ്പിരിക്ക തുരങ്കത്തിന് സമീപം ട്രെയിനിടിച്ച് മരിച്ചവരില്‍ രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞു. കുമ്പള കോയിപ്പാടി കടപ്പുറത്തെ അബ്ദുല്‍ ഖാദര്‍ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ജനറല്‍ ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് അബ്ദുല്‍ ഖാദറിനെ തിരിച്ചറഞ്ഞത്. മരിച്ചവരില്‍ ഒരാളായ കുമ്പള ബംബ്രാണ സ്വദേശി സി.എ അബ്ദുല്ല (58)യെ നേരത്തെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
ചെമ്പിരിക്ക കീഴൂര്‍ തുരങ്കത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് 5.30ഓടെയാണ് അപകടം ഉണ്ടായത്. പാളം മുറിച്ചുകടക്കുന്നതിനിടെ ബാവുനഗര്‍ കൊച്ചുവേളി എക്‌സ്പ്രസാണ് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മത്സ്യത്തൊഴിലാളിയായിരുന്ന അബ്ദുല്‍ഖാദറും കൂലിപ്പണിക്കാരനായ അബ്ദുല്ലയും ഒരുമിച്ചാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് കീഴൂരില്‍ രണ്ടുപേര്‍ തീവണ്ടി തട്ടിമരിച്ചതായി അറിഞ്ഞത്. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ച് തിരിച്ചറിയുകയായിരുന്നു. ബീഫാത്തിമയാണ് അബ്ദുല്‍ഖാദറിന്റെ ഭാര്യ. മക്കള്‍: ആയിഷ, താഹിറ, ഹനീഫ്, ലത്തീഫ്, ഹാരിസ്, പരേതനായ മുഹമ്മദ്.

Keywords: Kasaragod-train-accident-news-chembirikka-news

Post a Comment
0 Comments