Type Here to Get Search Results !

Bottom Ad

ആവശ്യം ഫലംകണ്ടു: ഇനി പാഠപുസ്തകത്തില്‍ ഉബൈദ് മാഷിന്റെ കവിതയും

കാസര്‍കോട് (www.evisionnews.in): ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പാഠപുസ്തകത്തില്‍ കാസര്‍കോടിന്റെ പ്രിയകവി ടി. ഉബൈദ് മാഷിന്റെ കവിത ഇടംപിടിച്ചു. 'കവിതയോട്' എന്ന കവിതയാണ് എട്ടാംതരം മലയാളം കേരള പാഠാവലിയില്‍ അച്ചടിച്ചു വന്നത്. കഴിഞ്ഞ ദിവസമാണ് മലയാള പാഠപുസ്തകം സ്‌കൂളുകളിലെത്തിയത്. 

കാസര്‍കോട്ടുകാരനായ ടി. ഉബൈദിന്റെ കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണമെന്നത് നാടിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. മലയാളത്തിലെ മഹാകവികളുടെ സൃഷ്ടികളോടൊപ്പമാണ് ഉബൈദ് മാഷിന്റെ കവിത മനോഹരമായ ചിത്രീകരണത്തോടെ പ്രസിദ്ധീകരിച്ചിട്ടുള്ളത്.



Keywords: Kasaragod-news-t-ubaid-kavitha-malayalam-poem-kerala

Post a Comment

0 Comments

Top Post Ad

Below Post Ad