Type Here to Get Search Results !

Bottom Ad

ദോശയും ഉഴുന്നുവടയും ഇനി പൊള്ളും

കാസര്‍കോട് (www.evisionnews.in): ദോശ, ഉഴുന്നുവട, ഇഡ്ഡലി, പരിപ്പ് വട തുടങ്ങിവയ്ക്ക് വിലകൂടും. ഉഴുന്ന്, തുവര, ചെറുപയര്‍, വന്‍പയര്‍, കടല, പരിപ്പ് തുടങ്ങിവയ്‌ക്കെല്ലാം വരും മാസങ്ങളില്‍ വില വര്‍ധിക്കുമെന്നാണു വിപണിയില്‍നിന്നുള്ള സൂചനകള്‍. ഉല്‍പാദനത്തിലെ ഇടിവാണു വില വര്‍ധനയ്ക്കു പ്രധാന കാരണമാകുന്നത്. ഈ ഉല്‍പന്നങ്ങളുടെ ആവശ്യത്തിലെ വലിയ വര്‍ധനയും വില ഉയരാന്‍ കാരണമാകുന്നു. 

ഇക്കഴിഞ്ഞ വിളവെടുപ്പു വര്‍ഷത്തില്‍ രാജ്യത്തെ പയര്‍വര്‍ഗ്ഗ ഉല്‍പാദനം 173.8 ലക്ഷം ടണ്‍ മാത്രമായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 18.7 ലക്ഷം ടണ്ണിന്റെ കുറവാണു വന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ മഴക്കുറവും ഇക്കഴിഞ്ഞ മാര്‍ച്ച്, ഏപ്രിലിലെ അകാലമഴയുമാണ് ഉല്‍പാദനത്തിലെ ഇടിവിനു കാരണം. വര്‍ഷം 40 ലക്ഷത്തോളം ടണ്‍ പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടിവരുന്ന രാജ്യത്തിന് ഉല്‍പാദനത്തിലെ ഇടിവ് അധിക ബാധ്യതയായിരിക്കുകയാണ്. ഈ വര്‍ഷം 60, 70 ലക്ഷം ടണ്‍ ഇറക്കുമതി വേണ്ടിവന്നേക്കുമെന്ന് അസോഷ്യേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി കണക്കാക്കുന്നു.

അതിനിടെ, വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിലക്കയറ്റ സാധ്യത മുന്നില്‍ക്കണ്ടു പയര്‍വര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. പയര്‍വര്‍ഗങ്ങളുടെ എറ്റവും വലിയ ഉല്‍പാദകരായ ഇന്ത്യ തന്നെയാണ് ഏറ്റവും വലിയ ഉപഭോക്താക്കളും. ഏറ്റവും വലിയ ഉപഭോക്തൃ രാജ്യം ഇറക്കുമതിക്കു തയാറെടുക്കുന്നു എന്ന വാര്‍ത്തതന്നെ വിദേശ വിപണികളില്‍ പയര്‍വര്‍ഗങ്ങള്‍ക്കു പ്രിയം വര്‍ധിപ്പിച്ചുകഴിഞ്ഞു.



Keywords; Kerala-news-dhosa-rate-increase-finance-industry-iddali










Post a Comment

0 Comments

Top Post Ad

Below Post Ad