
കാഞ്ഞങ്ങാട്;(www.evisionnews.in) സ്ഥിരമായി പാക്കറ്റ് പാല്‍ ഉപയോഗിക്കുന്നവര്‍ ക്യാന്‍സര്‍ രോഗികളാകാന്‍ സാധ്യതയുണ്ടെന്ന് ഡോയവര്‍ഗീസ്.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു തൃശൂര്‍ അമല ക്യാന്‍സര്‍ ഹോസ്പിറ്റലിലെ ഗവേഷകന്‍ ഡോ.വര്‍ഗീസ്.
പായ്ക്കറ്റ് പാലുകള്‍ കൃത്രിമമാണ്. ഇത് കേടാവാതിരിക്കാന്‍ ചേര്‍ക്കുന്ന രാസ വസ്തുക്കള്‍ ശരീരത്തിന് ഹാനികരമാണ്. നല്ല പാല്‍ പെട്ടന്ന്
കേടാവും. പായ്ക്കറ്റ് പാലുകള്‍ കേടാവാത്തത് അതിലെ രാസവസ്തുക്കള്‍ മൂലമാണെന്നും ഉദാഹരണങ്ങള്‍ നിരത്തിക്കൊണ്ട് ഡോ.വര്‍ഗീസ് വിശദീകരിച്ചു. ഫാസ്റ്റ് ഫുഡും ഹോട്ടലുകളിലെ മത്സ്യം പൊരിച്ചതും ജനങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം. ഒരു തവണ ഉപേയാഗിച്ച എണ്ണ വീടുകളില്‍ പോലും വീണ്ടും ഉപയോഗിക്കരുത്. ഹോട്ടലുകളും കാറ്ററിംഗ് സ്ഥാപനങ്ങളും ദിവസങ്ങളോളം ഒരേ എണ്ണയാണ് ഉപയോഗിക്കുന്നത്. കൃഷിക്ക് വിഷാംശമുള്ള വളങ്ങളൊ കൃഷിയെ രക്ഷിക്കാന്‍ കീടനാശിനികളൊ ഉപയോഗിക്കരുത്. ഇത് നൂറ്റാണ്ടുകളോളം മണ്ണില്‍ കിടക്കും. ഈ മ ണ്ണിലൂടെ ഊറിയെത്തു ജലമാണ് മനുഷ്യര്‍ കുടിക്കുന്നത്. നിലവിലുള്ള തലമുറ മാത്രമല്ല അടുത്ത തലമുറക്കും പിന്നീടുണ്ടാകും. എല്ലാ തലമുറക ളും ഇതിന്റെ ഭവിഷ്യത്ത് പേറേണ്ടിവരും.
കൊഴുപ്പുള്ള ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കാതെ ശ്രദ്ധിക്കണം. നാടന്‍ കോഴികള്‍ ഒഴികെയുള്ള കോഴികളുടെ ഇറച്ചി വര്‍ജ്ജിക്കുന്നതും നന്നായിരിക്കുമെന്നും ഹോര്‍മോണ്‍ കുത്തിവെച്ച കോഴിയിറച്ചി മനുഷ്യ ശരീരത്തിന് നല്ലതെല്ലന്നും ഡോ. വര്‍ഗീസ് ഓര്‍മ്മിപ്പിച്ചു.സെമിനാര്‍ കാഞ്ഞങ്ങാട് ഫൊറോന വികാരി ഫാ.മാത്യു ആലങ്കോട്ട് ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.യൂസഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അനില്‍ പ്ലാക്കില്‍ സ്വാഗതവും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി സി.എ പീറ്റര്‍ നന്ദിയും പറഞ്ഞു.
Keywords : packet milk-damage-merchants association-hotel
Post a Comment
0 Comments