നായമ്മാര്‍മൂല:(www.evisionnews.in)ഹൈവേ വിപുലീകരണത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ ചെര്‍ക്കള വരെ സ്ഥലനാമ ബോര്‍ഡുകള്‍ സ്ഥാപിച്ചപ്പോള്‍ നായമ്മാര്‍മൂലയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് നിര്‍മ്മാണതൊഴിലാളി യുണിയന്‍ (എസ്.ടി.യു) നായമ്മാര്‍മൂല യുണിറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഐ,ടി.ഐ അടക്കമുള്ള നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളും നൂറില്‍ പരം കച്ചവട സ്ഥാപനങ്ങളും ഉള്‍കൊള്ളുന്ന വിശാലമായതും അനുദിനം വളര്‍ന്നു വരുന്നതുമായ ഒരു ജംഗ്ഷനാണ് നായമ്മാര്‍മൂല.വിദൂര സ്ഥലങ്ങളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ദിനേന നൂറു കണക്കിനാളുകള്‍ ഇവിടേക്ക് എത്തിച്ചേരുന്നുണ്ട്. ഈ അവഗണന ഒഴിവാക്കി എത്രയും വേഗം ബോര്‍ഡ് സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.അബ്ദുസ്സലാം പാണലം അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി പി.ഐ.എ ലത്തീഫ് ഉല്‍ഘാടനം ചെയ്തു. സി എം.എ ലത്തീഫ്,പി.എം.സുബൈര്‍,ബി.അമീര്‍,മുഹമ്മദ് കോളിക്കടവ്,സി.വി.സലിം പ്രസംഗിച്ചു.
Keywords :stu-nayanmarmoola-name board

Post a Comment
0 Comments